ബെംഗളൂരു മലയാളികളുടെ അഭിമാനമായ പ്രശസ്ത നർത്തകി ശ്രീദേവി ഉണ്ണിക്ക് ദൂരദർശന്റെ “ചന്ദന”പുരസ്കാരം.

ബെംഗളൂരു :  മലയാളി നർത്തകിയും ചലച്ചിത്ര നടിയുമായ ശ്രീദേവി ഉണ്ണി ഉൾപ്പെടെ ഒൻപത് പേർക്ക് ദൂരദർശൻ ചന്ദന അവാർഡ് നൃത്തവിഭാഗത്തിലാണ് ശ്രീദേവി ഉണ്ണിക്ക് അംഗീകാരം ലഭിച്ചത്. ഡോക്ടർ ജി എൻ നാഗമണി ശ്രീനാഥ് ( സംഗീതം), ഹനുമന്തപ്പ ഭീമപ്പ (കൃഷി ),  സാംബശിവ ദലായി (നാടകം), ശശികല സിന്ദഗി (സഹിത്യം ) ,എസ് നരസിംഹമൂർത്തി (ടെലിവിഷൻ) ,എസ് സാബിയ (കായികം) ശിവപ്പ കുബേര (വിദ്യാഭ്യാാസം), പരാവ ലാാച്ചപ്പലംബാനി ( പാരമ്പര്യ കല) എന്നിവർക്കാണ് അവാർഡ്. ജെ.സി. റോഡിലെ രവീന്ദ്ര കലാക്ഷേത്രയിൽ 9 ഇന്ന് വൈകിട്ട്…

Read More

അഞ്ചാം ദിവസവും സമരം തുടർന്ന് ഡോക്ടർമാർ;ബദൽ സമരവുമായി കന്നഡ രക്ഷണ വേദികെയും; സർക്കാർ ആശുപത്രികളിലെ ഒ.പി.വിഭാഗം പ്രതിസന്ധിയിൽ.

ബെംഗളൂരു : മിന്റോ കണ്ണാശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ കന്നഡ രക്ഷണ വേദി ഗെ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി ജൂനിയർ ഡോക്ടർമാർ. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ബദൽസമരവുമായി കന്നഡ രക്ഷണ വേദിയും രംഗത്തെത്തി. ഡോക്ടർമാരുടെ സമരത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കർണാടക ഘടകം പിന്തുണ പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം 8 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഒ പി വിഭാഗം ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങുമെന്ന് ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ.…

Read More

ഇനി യെദ്യൂരപ്പയുടെ വീഡിയോ എടുക്കാമെന്ന് വിചാരിക്കേണ്ട; മൊബൈൽ ഫോണിന് നിരോധനം

ബെംഗളൂരു: കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ രാജിവെപ്പിച്ചതിന് പിന്നില്‍ താനാണെന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നത് നിരോധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ഇനി ഫോണ്‍, സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാവൂ. സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചതിനു പുറമേ, ഓഫീസിലും വീട്ടിലും ജാമറുകള്‍ സ്ഥാപിക്കാനും യെദ്യൂരപ്പ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് . സംസ്ഥാനത്ത് ഓപ്പറേഷന്‍ താമര നടത്തിയെന്ന് യെദിയൂരപ്പ സമ്മതിക്കുന്ന വീഡിയോ…

Read More

ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: ചിത്രദുര്‍ഗയിലെ പ്രൈമറി സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലും ഈ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. 125 വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണത്തിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. എന്നാല്‍ ആശുപത്രിയില്‍ മതിയായ…

Read More

സെക്‌സ് നല്‍കിയാല്‍ പീഡനം: വിവാദമായി ‘പതി പത്നി ഓര്‍ വോ’!!

ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഷയമാണ് ‘അവിഹിതം’. അസ്തിത്വ, ലൈഫ് ഇൻ എ മെട്രോ, കബി അൽവിദാ നാ കെഹന, ബീവി നമ്പർ 1, ഗർവാലി ബാഹർവാലി തുടങ്ങിയവൊക്കെ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഈ ചിത്രങ്ങളൊക്കെ തന്നെ അതിന്‍റേതായ തനിമയില്‍ തയാറാക്കിയതിനാല്‍ ആരാധകര്‍ക്ക് അതിനോട് എതിരഭിപ്രായം ഉണ്ടായിട്ടില്ല. എന്നാലിപ്പോള്‍, സമാന പ്രമേയവുമായി പുറത്തിറങ്ങുന്ന ‘പതി പത്നി ഓര്‍ വോ’ എന്ന ചലച്ചിത്രത്തിന്‍റെ ട്രെയിലര്‍ തന്നെ ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കാര്‍ത്തിക് ആര്യന്‍, ഭൂമി പട്നെക്കര്‍, അനന്യ പാണ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ…

Read More

സംസ്ഥാനത്ത് ബി.ജെ.പി. സർക്കാരിനെ അട്ടിമറിക്കാനില്ലെന്ന് ദേവഗൗഡ

ബെംഗളൂരു: അടുത്തമാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാവുന്നപക്ഷം സർക്കാരിനെ പിന്തുണയ്ക്കുമെന്ന സൂചന നൽകി ജനതാദൾ-എസ്(ജെ.ഡി.എസ്.) ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. ബി.ജെ.പി. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്ന് ജെ.ഡി.എസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടയിലാണ് ദേവഗൗഡയുടെ പ്രസ്താവന. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് ജെ.ഡി.എസ്. നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും പ്രസ്താവിച്ചിരുന്നു. ഇതിനെതിരേ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയതിനുപിന്നാലെയാണ് ദേവഗൗഡയും ബി.ജെ.പി.യോട് മൃദുസമീപനം വ്യക്തമാക്കിയത്. സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്ന ദേവഗൗഡയുടെ പ്രസ്താവന പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. നേരത്തേ പ്രധാനമന്ത്രി…

Read More

ഇൻഫോസിസിൽ 12,000 പേർക്ക് തൊഴിൽ നഷ്ടമാകും!!

ബെംഗളൂരു: കൊഗ്നിസന്റ് ടെക്നോളജീസിനുപിന്നാലെ ഇൻഫോസിസും ജീവനക്കാരെ ഒഴിവാക്കുന്നു. 12,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. സീനിയർ, മിഡ് ലെവലിലുള്ള പത്തുശതമാനംപേർക്കും ലെവൽ മൂന്ന്, നാല്, അഞ്ച് വിഭാഗങ്ങളിൽപ്പെടുന്ന 4000 മുതൽ 10,000 പേർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീനിയർ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് തസ്തികളിലുള്ളവർക്കും തൊഴിൽ നഷ്ടപ്പെടും. അടുത്തകാലത്തൊന്നും ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും പ്രവർത്തനവിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള സാധാരണ നടപടിക്രമമാണെന്നുമാണ് കമ്പനിയുടെ വിശദീകരണം.

Read More

സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം നില നിർത്തി ഇന്ത്യ; രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചത് “നമ്മ ബെംഗളൂരു”വിൽ.

ബെംഗളൂരു : ഈ വർഷം 1200 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിച്ച ഇന്ത്യ ഈ മേഖലയിൽ ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനം നിലനിർത്തി. രാജ്യത്തെ സോഫ്റ്റ്‌വെയർ കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ അഞ്ചു വർഷത്തിനിടെ ആയിരത്തിലധികം സ്റ്റാർട്ടപ്പുകൾ തുടങ്ങിയിട്ടുണ്ട്. നമ്മബെംഗളൂരുവാണ് ഇതിൽ മുന്നിൽ ഡൽഹി രണ്ടാമതും. 2025 ൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം പത്ത് ഇരട്ടിയാകും. ഇക്കാലയളവിൽ 100 കോടി ഡോളർ ആസ്തിയുള്ള നൂറിലധികം കമ്പനികൾ എങ്കിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡണ്ട് ദേബ്ജനി ഘോഷ് പറഞ്ഞു. 2014 ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ ആകെ ആസ്തി 1000 മുതൽ…

Read More

കോഗ്നിസെന്റിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഫോസിസും.

ബെംഗളൂരു : കോഗ്നിസെന്റിന് പിന്നാലെ ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി ഇൻഫോസിസ്. സീനിയർ മധ്യനിരയിലെ 2 – 5% വരെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സീനിയർ വൈസ് പ്രസിഡണ്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ ഉള്ള 50 സീനിയർ എക്സിക്യൂട്ടീവ് മാരും ഇതിൽ ഉൾപ്പെടും. സീനിയർ തലത്തിൽ 86588 മധ്യനിരയിൽ 1.1 ലക്ഷം ജീവനക്കാരുമാണ് ഇൻഫോസിസിൽ ഉള്ളത് . കമ്പനിയുടെ മെച്ചപ്പെട്ട പ്രകടനം ഉറപ്പുവരുത്താൻ സ്വാഭാവിക കൊഴിഞ്ഞുപോക്കിന് പുറമേ പിരിച്ചുവിടൽ നടപടി കൂടി വേണ്ടിവരുമെന്നാണ് ഇൻഫോസിസ് നിലപാട് . 6000…

Read More
Click Here to Follow Us