ഓട്ടോക്കാരെ പേടിച്ച് ബൈക്ക് ടാക്‌സികള്‍; നിരോധനം പിന്‍വലിച്ചിട്ടും സര്‍വിസ് നടത്താനാകാതെ പ്രതിസന്ധിയിൽ

ബൈംഗളൂരു: ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും നഗരത്തില്‍ സ്വത്രന്തമായി സര്‍വീസ് നടത്താന്‍ ഓട്ടോ ടാക്‌സി യൂണിയനുകള്‍ അനുവദിക്കുന്നില്ലെന്ന് ബൈക്ക് ടാക്‌സി റൈഡര്‍മാര്‍. പലയിടങ്ങളിലും ഭീഷണി നേരിടേണ്ടിവരുന്നതു സര്‍വീസുകളെയും വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്.

ബസ് ടെര്‍മിനലുകള്‍, റെയില്‍ വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് മേഖലകളിലേക്ക് ഓട്ടോക്കാര്‍ ബൈക്ക് ടാക്‌സികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. തിരക്കേറിയ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

ഒട്ടോ, വെബ് ടാക്‌സികളെ അപേക്ഷിച്ച് ചുരുങ്ങിയ ചെലവില്‍ യാത്ര നടത്താമെന്നതാണ് ബൈക്ക് ടാക്‌സികളെ ജനപ്രിയമാക്കിയത്. സംസ്ഥാനത്ത് ബൈക്ക് ടാക്‌സികള്‍ക്ക് ഏര്‍പ്പെ ടുത്തിയിരുന്ന നിരോധനം കഴി ഞ്ഞ മാസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും

ഇതു പ്രകാരം ടാക്‌സി കമ്പനി കള്‍ക്ക് ബൈക്കുകള്‍ കോണ്‍ട്രാക്ട് ക്യാരേജായി റജിസ്റ്റര്‍ ചെയ്യാമെന്നും കോടതി ഉത്തര വില്‍ പറയുന്നു. റാപ്പിഡോ, ഊബര്‍, ഓല എന്നീ കമ്പനികളാണ് നഗരത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസ് നടത്തുന്നത്.

ബൈക്ക് ടാക്‌സികള്‍ നിരോധിക്കാന്‍ സമരം തുടങ്ങി

ബൈക്ക് ടാക്‌സി നിരോധിക്ക ണമെന്നാവശ്യപ്പെട്ട് ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. സുരക്ഷാമാന ദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്ന ബൈക്ക് ടാക്‌സികളുടെ നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവിനെതി രെ സുപ്രീം കോടതിയെ സമീപി ക്കുമെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് നടരാജ് ശര്‍മ പറഞ്ഞു.

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

പരമ്പരാഗത ടാക്‌സി തൊഴി ലാളികളുടെ വരുമാനത്തെ ബാ ധിക്കുന്ന ബൈക്ക് ടാക്‌സികള്‍ നിയമങ്ങള്‍ കാറ്റില്‍പറത്തിയാ ണ് സര്‍വീസ് നടത്തുന്നത്. സ്വ കാര്യ വാഹനങ്ങളുടെ വിഭാഗ ത്തില്‍പെടുന്ന ബൈക്കുകള്‍ ടാ ക്‌സി സര്‍വീസ് നടത്തുന്ന സര്‍ ക്കാരിന് നികുതിയിനത്തിലും കനത്ത നഷ്ടമാണ് വരുത്തുന്ന ത്. സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ വൈകുന്നതോടെയാണു യൂണി യനുകള്‍ സ്വന്തം നിലയ്ക്ക് സു പ്രീം കോടതിയെ സമീപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts