മദ്യപിച്ച് സ്കൂട്ടിയുമായി യുവതികൾ ക്യാബിനിലേക്ക് ഇടിച്ചുകയറി: ഡ്രൈവറെ ആക്രമിച്ച യുവതകളെ പിടിച്ച് നാട്ട്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലെ ഹുളിമാവിന് സമീപം മദ്യപിച്ച യുവതികൾ ഓാടിച്ച ഇരുചക്ര വാഹനം കൊണ്ട് കാറുകളും ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചു .

തുടർന്ന് ഉത്തരേന്ത്യൻ സ്ത്രീകൾ ഒരു ക്യാബ് ഡ്രൈവറുമായി വഴക്കിടാനും അയാളെ ആക്രമിക്കാനും ശ്രമിച്ചു, ചോദ്യം ചെയ്ത ആളുകളോട് പോലും മോശമായി പെരുമാറി. പൊതുജനങ്ങൾ ഉടൻ തന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചു, പോലീസ് സ്ഥലത്തെത്തിയപ്പോഴും യുവതികൾ പ്രശ്നം അവസാനിച്ചില്ല.

  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

ജെ.പി. നഗറിൽ നിന്നും കോറമംഗലയിൽ നിന്നുമുള്ള രണ്ട് യുവതികൾ സുഹൃത്തുക്കളോടൊപ്പം സ്വകാര്യ ഹോട്ടലിൽ നിന്ന് വരികയായിരുന്നു. ഇവരുടെ സ്കൂട്ടി കാബിന് പിന്നിൽ ഇടിച്ചു. കാബ് ഡ്രൈവർ അഹമ്മദ് അവരെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവതികൾ അയാളെ അസഭ്യം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചു.

ഇതിനിടയിൽ, കൈകളിൽ ചങ്ങല കെട്ടി ഇവർ ക്യാബ് ഡ്രൈവറെ ആക്രമിച്ചു, അശ്ലീല ആംഗ്യങ്ങൾ കാണിച്ചു, അധിക്ഷേപിച്ചു. പിന്നീട്, രണ്ട് യുവതികളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലിസ, മാത്യു എന്നീ യുവതികൾക്കെതിരെ ഹുളിമാവ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts