ബെംഗളൂരു ഇനി കൂടുതൽ സുന്ദരം; കാടുപിടിച്ച പറമ്പുകൾ ഇനി പൂന്തോട്ടങ്ങളാകും; പുതിയ മുഖഛായയൊരുക്കാൻ ജി.ബി.എ.

ബെംഗളുരു: നഗരത്തില്‍ വെറുതേ കിടക്കുന്ന സ്ഥലങ്ങള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ നവീകരിച്ച് പൊതു ഇടങ്ങളാക്കാനുള്ള പദ്ധതിയുമായി ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജി ബിഎ). ഇരിപ്പിടങ്ങളും പൂന്തോട്ട വുമുള്ള ആകര്‍ഷകമായ പൊതു ഇടങ്ങളാക്കി മാറ്റുന്നതിലൂടെ നഗരത്തിനു കൂടുതല്‍ ഭംഗി കൈവരുന്നതിനൊപ്പം ഒഴിവു
സമയം വിശ്രമിക്കാന്‍ സൗകര്യവുമാകും.

ഇവിടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. പദ്ധതി വിജയിപ്പിക്കാന്‍ എന്‍ജിഒകളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് ജിബിഎ ചീഫ് കമ്മിഷ ണര്‍ മഹേശ്വര്‍ റാവു പറഞ്ഞു.

  യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്

നവീകരണം കാത്ത് 194 സ്ഥലങ്ങള്‍

നഗരത്തിലെ 5 കോര്‍പറേഷനുകളിലും ഇത് നടപ്പിലാക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വെറുതേ കിടക്കുന്ന 194 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 25 സ്ഥലങ്ങള്‍ നവീകരിക്കാനുള്ള സാമ്പത്തിക സഹായവും ലഭിച്ചു.

അശോക്‌നഗര്‍, ഹെബ്ബാള്‍, സഗയാരപുരം, മഹാലക്ഷ്മിപുരം, ദൊനെകുണ്ഡി, ദീപാ ലിനഗര്‍, ജോഗുപാളയ, ശകമ്പരി നഗര്‍, ജക്കൂര്‍, ചല്ല ക്കെരെ, എച്ച്എസ്ആര്‍ ലേഔട്ട്, സമ്പങ്ങിരാം, ഇല്ലൂര്‍, ഡൊംളൂര്‍, ജെപി നഗര്‍, ബെന്നിഗാനഹള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടെത്തിയ ഇടങ്ങള്‍ നവീകരിക്കാനാണ് സാമ്പത്തിക സഹായം ലഭിച്ചത്.

സംഘടനകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെല്ലാം പദ്ധതിക്കാവശ്യമായ തുക
സ്‌പോണ്‍സര്‍ ചെയ്യാം. വെറുതേ കിടക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജിബിഎയെ അറിയിക്കാം.

  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

നേരത്തേ മേല്‍ പാലങ്ങളുടെയും മറ്റും അടിയില്‍ വെറുതേ കിടക്കുന്ന സ്ഥ ലങ്ങള്‍ നവീകരിക്കാനുള്ള പദ്ധതി ജിബിഎ ആരംഭിച്ചിരുന്നു. പലയിടങ്ങളിലും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെടികള്‍ വച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts