കോറമംഗല– ഈജിപുര മേൽപാല നിർമാണത്തിന് പുതിയ ടെൻഡർ 

ബെംഗളൂരു: പാതിവഴിയിൽ നിലച്ച കോറമംഗല– ഈജിപുര മേൽപാല നിർമാണത്തിന് പുതിയ ടെൻഡർ വിളിക്കാൻ മന്ത്രി സഭാ യോഗത്തിൽ അനുമതി. നിലവിലെ കരാർ റദ്ദാക്കിയിരുന്നു, കൊൽക്കത്ത ആസ്ഥാനമായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ഒരവസരം കൂടി നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും പുതിയ ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കാനാണു മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതെന്നു മന്ത്രി ജെ.സി മധുസ്വാമി അറിയിച്ചു. 204 കോടിയുടെ കരാർ തുകയ്ക്കാണു പാലം നിർമാണത്തിനു കമ്പനിക്ക് ബിബിഎംപി അനുമതി നൽകിയത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

നിർമാണ കാലാവധി 3 തവണ നീട്ടിയിട്ടും പ്രവൃത്തികൾ പൂർത്തീകരിക്കാൻ കമ്പനിക്കു കഴിയാതെ വന്നതോടെയാണു കരാർ റദ്ദ് ചെയ്തത്. ഈജിപുര ശ്രീനിവാഗിലു ജംക്‌ഷൻ മുതൽ കോറമംഗല കേന്ദ്രീയ സദൻ വരെ നീളുന്ന 2.5 കിലോമീറ്റർ ദൂരം വരുന്ന മേൽപാലത്തിന്റെ നിർമാണം 2017 ലാണ് ആരംഭിച്ചത്. 2019 നവംബർ 4ന് പൂർത്തിയാകേണ്ട പാലത്തിന്റെ 47 ശതമാനം ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയായതെന്നു ബിബിഎംപി നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts