ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത് ഇവിടെ; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള ആനേക്കല്ലിൽ നിർമിക്കും.

പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയ മന്ത്രിസഭ വിശദമായ പദ്ധതിരൂപരേഖ തയ്യാറാക്കിയതിനുശേഷമാകും അന്തിമ അനുമതി നൽകുക.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നേടിയതിനെത്തുടർന്ന് ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തിയ ആഘോഷപരിപാടിയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേർ മരിച്ചതിനെത്തുടർന്നാണ് പുതിയ സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. 33,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലേക്ക് രണ്ടരലക്ഷത്തിലേറെ പേരാണ് അന്ന് എത്തിയത്.

  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

ദുരന്തത്തിനുശേഷം ഇതുവരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നിട്ടില്ല. തിരക്കേറിയ ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിലെ സ്ഥലപരിമിതി പരിഗണിച്ചാണ് പുതിയ സ്റ്റേഡിയം നഗരകേന്ദ്രത്തിൽനിന്ന് ദൂരെയുള്ള സ്ഥലത്ത് നിർമിക്കാൻ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts