ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ബെംഗളൂരുവിൽ ജലഹള്ളിയിലാണ് അഖിലും ഭാര്യ എൻ. സുമയും താമസിച്ചിരുന്നത്. ഇവിടെ എസ്ബിഐ കോൾസെന്ററിലെ ജീവനക്കാരനായിരുന്നു അഖിൽ.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

സമീപത്തെ സ്വകാര്യ കോളേജിലെ അധ്യാപികയായ ഭാര്യയെ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കുവീണ അഖിലിനെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുമയ്ക്കും പരിക്കുണ്ട്.

അച്ഛൻ: സി.എസ്. ഗജേന്ദ്രപ്രസാദ്. അമ്മ: സുതലകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് തേങ്കുറുശ്ശി വാതകശ്മശാനത്തിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts