ബെംഗളൂരു: പെട്രോൾ വിലക്കയറ്റത്തിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചതിന് പിന്നാലെ ഇന്ധനത്തിന്റെ വിൽപന നികുതി കുറയ്ക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമ്മതിച്ചില്ല.കർണാടക ഇന്ധന നികുതി വീണ്ടും കുറയ്ക്കുമോ എന്ന ചോദ്യത്തിന് നമ്മുടെ സമ്പദ് വ്യവസ്ഥ കൂടി കണക്കിലാക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2021 നവംബറിൽ, ബൊമ്മൈ ഭരണകൂടം പെട്രോളിന്റെ വിൽപ്പന നികുതി 35% ൽ നിന്ന് 25.9% ആയും ഡീസലിന്റെ 24% ൽ നിന്ന് 14.34% ആയും കുറച്ചു. ഈ നീക്കത്തിന്റെ ഫലമായി കർണാടകയിൽ പെട്രോൾ വില ലിറ്ററിന് 13.30 രൂപയും ഡീസലിന് 19.47 രൂപയും കുറഞ്ഞു. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 111.09 രൂപയും ഡീസലിന് 94.79 രൂപയുമാണ് ബെംഗളൂരുവിൽ വില.
കഴിഞ്ഞ നവംബറിൽ, കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം, ചില സംസ്ഥാനങ്ങൾ ഇത് പിന്തുടർന്നുവെന്നും, ഇത് സഹകരണ ഫെഡറൽ സജ്ജീകരണത്തിൽ പൗരന്മാർക്ക് പ്രയോജനം ചെയ്തുവെന്നും എന്നാൽ അയൽ സംസ്ഥാനങ്ങളെ ബാധിക്കാതിരിക്കാൻ മറ്റ് സംസ്ഥാനങ്ങളിലും നികുതി കുറക്കാൻ ഇത് സഹായിച്ചുവെന്നും ബൊമ്മൈ പറഞ്ഞു.
കഴിഞ്ഞ നവംബറിന് ശേഷം ഇന്ധന നികുതി വെട്ടിക്കുറയ്ക്കാത്തതിന് മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ നേരത്തെ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി മോദി പ്രത്യേകം പരാമർശിച്ചിരുന്നു. കർണാടക നികുതി വെട്ടിക്കുറച്ചില്ലായിരുന്നെങ്കിൽ ഈ ആറുമാസത്തിനുള്ളിൽ 5000 കോടി രൂപയുടെ വരുമാനം നേടാമായിരുന്നവെന്നും അതുപോലെ, ഗുജറാത്ത് നികുതി വെട്ടിക്കുറച്ചില്ലെങ്കിൽ 3,500-4,000 കോടി രൂപ അധികമായി സമ്പാദിക്കുമായിരുന്നു എന്നും മോദി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.