യാത്രക്കാർ സൂക്ഷിക്കുക; തുറന്നതിന് തൊട്ടുപിന്നാലെ യെല്ലോ ലൈൻ മെട്രോ സ്റ്റേഷൻ ദുരന്തം ക്ഷണിച്ചുവരുത്തുന്നു

ബെംഗളൂരു: തുറന്നതിന് തൊട്ടുപിന്നാലെ യെല്ലോ ലൈൻ മെട്രോ സ്റ്റേഷൻ ദുരന്തം ക്ഷണിച്ചുവരുത്തുന്നുവെന്നു റിപ്പോർട്ടുകൾ. ആർവി റോഡ് പ്ലാറ്റ്‌ഫോം വളരെ ചെറുതാണെന്നും യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമല്ലെന്നും പറയപ്പെടുന്നു.

ആർവി റോഡ് പ്ലാറ്റ്‌ഫോം ചെറുതാണ്, തിരക്കുള്ള സമയത്ത് യാത്രക്കാർ ട്രാക്കിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. മെട്രോ ട്രാക്കിൽ 750 വോൾട്ട് ഡയറക്ട് കറന്റ് പ്രവഹിക്കുന്നു, നിരപരാധിയായ ഒരാൾ ട്രാക്കിലേക്ക് വീണാൽ അവർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പാണ് യാത്രക്കാർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

തിങ്കളാഴ്ച യെല്ലോ ലൈൻ മെട്രോയിൽ യാത്ര ചെയ്ത എംപി തേജസ്വി സൂര്യ, ആർവി റോഡ് മെട്രോ സ്റ്റേഷനിൽ പിഎസ്ഡി (ഫ്ലാറ്റ് ഫോം സ്ക്രീനിംഗ് ഡോർ) സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംആർസിഎൽ എംഡിക്ക് കത്തെഴുതിയിട്ടുണ്ട്. യാത്രക്കാർ പിഎസ്ഡി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈൻ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത് .

ആദ്യ ദിവസം തന്നെ, തിങ്കളാഴ്ച 83,000 യാത്രക്കാർ യാത്ര ചെയ്തു. മഡവരയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് (ഗ്രീൻ ലൈൻ), വൈറ്റ്ഫീൽഡ് മുതൽ ചെല്ലഘട്ട (പർപ്പിൾ ലൈൻ) വരെയും നാദപ്രഭു കെമ്പെഗൗഡ (മജസ്റ്റിക്) ഇന്റർചേഞ്ച് മെട്രോ സ്റ്റേഷനിൽ നിന്ന് ആർവി റോഡ് ഇന്റർചേഞ്ച് മെട്രോ സ്റ്റേഷൻ വഴി ഇലക്ട്രോണിക് സിറ്റിയിലേക്കും ബൊമ്മസാന്ദ്രയിലേക്കും ധാരാളം യാത്രക്കാരണ് യാത്ര ചെയ്യുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts