കടുത്ത ജാതി വിവേചനവും അമിത ജോലിഭാരവും ; ബെംഗളൂരു സർവകലാശാലയിൽനിന്ന് ദലിത് പ്രഫസര്‍മാരുടെ കൂട്ടരാജി

ബെംഗളൂരു : കടുത്ത ജാതിവിവേചനത്തെ തുടര്‍ന്ന് രാജി വെച്ച് ബെംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പത്ത് ദളിത് പ്രഫസര്‍മാര്‍.

ജാതി വിവേചനത്തെ തുടർന്ന് ആനുകൂല്യങ്ങള്‍ ഉൾപ്പടെ നിഷേധിച്ചെന്നും അധിക ഉത്തരവാദിത്വങ്ങൾ നൽകി കഷ്ട്ടപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കൂട്ട രാജി.

അധ്യാപകരുടെ ജോലിക്ക് പുറമേ ഭരണപരമായ ഉത്തരവാദിത്തങ്ങളും സര്‍വകലാശാല ഇവര്‍ക്ക് നല്‍കിയിരുന്നു. അവധികള്‍ പോലും എടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തങ്ങളുടെ പ്രയാസങ്ങൾ ആവര്‍ത്തിച്ച് അഭ്യർഥിച്ചിട്ടും സര്‍വകലാശാലാ അധികൃതരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അതിനാല്‍ എല്ലാവരും രാജി വെക്കുകയാണെന്നാണ് പ്രഫസര്‍മാരുടെ കത്തില്‍ വ്യകത്മാക്കിയത്

അംബേദ്കര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. സി. സോമശേഖര്‍, സ്റ്റുഡന്റ് വെല്‍ഫെയര്‍ വകുപ്പ് ഡയറക്ടര്‍ നാഗേഷ് പി.സി, പി.എം-ഉഷ കോര്‍ഡിനേറ്റര്‍ സുദേഷ്. വി, വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ മുരളീധര്‍ ബി.എല്‍. തുടങ്ങിയവരും രാജിവെച്ച പ്രഫസര്‍മാരില്‍ പ്രധാനപ്പെട്ട ചിലരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
[masterslider id="10"]

Related posts