അഹമ്മദാബാദ് വിമാനാപകടം ; മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കുമെന്നാണ് സൂചന. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളാണ് ശേഖരിച്ചത്.

ലണ്ടനിൽ നഴ്സായി ജോലി ചെയ്‌ത്‌ വരികയായിരുന്ന രഞ്ജിത നാട്ടിൽ വന്ന് മടങ്ങവേയാണ് അപകടം. രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ജൂലൈയില്‍ ജോലിയില്‍ നാട്ടിൽ ജോലിയിൽ തിരിച്ച് പ്രവേശിക്കാനിരിക്കെയാണ് രഞ്ജിത മരണത്തിന് കീഴടങ്ങിയത്. നാളെ വൈകീട്ട് മൃതദേഹം പത്തനംതിട്ടയിലെ വീട്ടിലെത്തിക്കുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts