തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

ബെംഗളൂരു : തുമകൂരു ജില്ലയുടെ പേര് ഇനി മുതൽ “തുമകൂരു (ബെംഗളൂരു നോർത്ത്) ജില്ല” എന്ന രൂപത്തിലേക്ക് മാറ്റുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രഖ്യാപിച്ചു. കർണാടക സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (KASSIA) നഗരത്തിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ തലത്തിലുള്ള എം.എസ്.എം.ഇ (MSME) കോൺഫറൻസും വ്യാവസായിക എക്സ്പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിക്ഷേപത്തിനായി എത്തുന്ന വ്യവസായികൾക്ക് തുമകൂരു എന്നതിനേക്കാൾ ആകർഷകമായി തോന്നുക ബെംഗളൂരു നോർത്ത് എന്ന പേരാണെന്നും, ഇത് കൂടുതൽ വ്യവസായങ്ങൾ കടന്നുവരാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ജനിച്ച് വളർന്നത് ഇവിടെയാണെന്നും ജില്ലയുടെ തനിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെയും പേര് പൂർണ്ണമായി മാറ്റാതെയുമായിരിക്കും ഈ പരിഷ്കാരമെന്നും അദ്ദേഹം വ്യക്തമാക്കി.

തുമകൂരുവിനെ ബെംഗളൂരുവിന്റെ ഭാഗമായി വികസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി നഗരത്തിന് പുറത്തുള്ള വസന്തനരസാപുരയിൽ വ്യാവസായിക ഹബ്ബ് വികസിപ്പിക്കുന്നതിനായി 20,000 ഏക്കർ ഭൂമി മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ 20 വർഷം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച രീതിയിലുള്ള വികസനം ഇവിടെ ഉണ്ടായിട്ടില്ല. ജാപ്പനീസ് ടൗൺഷിപ്പിനായി 500 ഏക്കറോളം അനുവദിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നും, സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും വ്യവസായികൾ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

ആധുനികവൽക്കരണം മൂലം തച്ചുശാസ്ത്രം, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത കുടിൽ വ്യവസായങ്ങൾ തകർച്ച നേരിടുന്നതിൽ മന്ത്രി ആശങ്ക രേഖപ്പെടുത്തി. കർണാടകയിൽ നിലവിൽ 24 ലക്ഷം ചെറുകിട വ്യവസായങ്ങളിലായി 2.5 കോടിയോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ചൈനയുടെ മാതൃകയിൽ കൃത്യമായ പ്രോത്സാഹനം നൽകിയാൽ ഈ മേഖലയ്ക്ക് വലിയ വളർച്ച കൈവരിക്കാനാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ എത്രയും വേഗം നമ്മൾ സ്വീകരിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം മറ്റ് രാജ്യങ്ങൾ നമ്മളെ മറികടന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചടങ്ങിൽ സംസാരിച്ച കാസിയ (KASSIA) പ്രസിഡന്റ് ബി.ആർ. ഗണേഷ് റാവു, കാർഷിക മേഖല കഴിഞ്ഞാൽ രാജ്യത്തിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്നതും സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലും ചെറുകിട വ്യവസായങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ചടങ്ങിൽ കാസിയയുടെ ഡയമണ്ട് ജൂബിലി സ്മരണികയും പ്രകാശനം ചെയ്തു. ചെറുകിട വ്യവസായങ്ങൾക്കായി പ്രത്യേക വ്യവസായ നയം നടപ്പാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പരമേശ്വര ഉറപ്പുനൽകി.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ബെംഗളൂരുവിലെ മാദവാരയിൽ നിന്ന് തുമകൂരുവിലേക്കുള്ള മെട്രോ റെയിൽ പാത നീട്ടുന്നതിനുള്ള വിശദമായ പദ്ധതി രേഖ (DPR) സമർപ്പിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലായിരിക്കും ഈ പദ്ധതി നടപ്പാക്കുക. മെട്രോ നീട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ പത്ത് വർഷമായി നടക്കുന്നുണ്ടെന്നും ടെൻഡർ ഉൾപ്പെടെയുള്ള തുടർനടപടികൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം ഗുബ്ബിയിലെ എച്ച്.എ.എൽ (HAL) യൂണിറ്റിന് കൂടുതൽ വികസനത്തിനായി 300 ഏക്കർ ഭൂമി കൂടി കണ്ടെത്തിയിട്ടുണ്ട്. ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്റർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി എച്ച്.എ.എൽ അധികൃതർ ഭൂമി ആവശ്യപ്പെട്ടിരുന്നു. അവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ ഭൂമി കൈമാറും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ആറായിരം മുതൽ എണ്ണായിരം വരെ തൊഴില്രഹിതരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts