സംസ്ഥാനത്തേക്ക് മഹാരാഷ്ട്രയിൽ നിന്ന് റിങ് റോഡ് വരുന്നു വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ബെംഗളൂരു : മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് ഗോവ വഴി റിങ് റോഡ് നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

വിനോദസഞ്ചാര മേഖലയായ ഗോവയിലെ ഗതാഗതക്കുരുക്കിന് ഈ പാത വരുന്നതോടെ ഒരുപരിധിവരെ പരിഹാരമാകുമെന്ന് ഗഡ്കരി പറഞ്ഞു.

മഹാരാഷ്ട്രയിൽനിന്ന് ഗോവയിലേക്കും കർണാടക അതിർത്തിയിലേക്കും ഇത്തരമൊരു റോഡ് വേണമെന്ന ആവശ്യം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് നായിക്കും മുന്നോട്ടുവെച്ചിരുന്നതായി ഗഡ്കരി അറിയിച്ചു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ഹൈവേ മന്ത്രാലയം പദ്ധതി പരിഗണിക്കുന്നുണ്ടെന്നും 12,000 മുതൽ 15,000 കോടി രൂപ വരെ ചെലവഴിച്ച് പാത നിർമിക്കുന്നതിന്റെ അന്തിമ രൂപരേഖ വൈകാതെ വ്യക്തമാകുമെന്നും ഗഡ്കരി പറഞ്ഞു.

ദക്ഷിണ ഗോവയിൽ നിർമിക്കുന്ന നിരീക്ഷണഗോപുരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts