മുന്നില്‍ നിന്ന് നയിച്ച്‌ മോഡി;പിന്നില്‍ നിന്ന് ചരടുവലിച്ച് അമിത് ഷാ;സെമിഫൈനല്‍ ജയം മോഡി-അമിത് ഷാ ദ്വയങ്ങള്‍ക്ക്..

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കര്‍ണാടക തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞ ബിജെപി അതിനനുസരിച്ചുള്ള പ്രചാരണ തന്ത്രമാണ് രൂപപ്പെടുത്തിയത്. ‘സെമി ഫൈനലില്‍ വിജയിക്കാന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും  പുറമേ ബിജെപി മുഖ്യമന്ത്രിമാരടക്കം 56 കേന്ദ്ര നേതാക്കളെയാണ് ബിജെപി രംഗത്തിറക്കിയത്. വിവിധ ജില്ലകളിലായി 190 റോഡ് ഷോകള്‍ നടന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലായിരുന്നു യഥാര്‍ഥ മത്സരം. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി വാക്കിലും പ്രവര്‍ത്തനത്തിലും ശക്തനായ മുഖ്യമന്ത്രിയെ കര്‍ണാടകയില്‍ നേരിടേണ്ടിവന്നപ്പോള്‍ ബിജെപിയുടെ പ്രധാന ആയുധം മോദിയായി. പ്രധാനമന്ത്രി കര്‍ണാടകയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു; പതിവുപോലെ അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് അമിത്ഷായും. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള മോദിയുടെ കഴിവും അമിത്ഷായുടെ തന്ത്രങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ജിഎസ്ടിയും നോട്ടുനിരോധനവും ഇന്ധനവിലയിലെ ഉയര്‍ച്ചയുമൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല, ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചു.

  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്

വ്യക്തിപരമായ ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയ ബിജെപിയെ ഇതേരീതിയില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് തയാറായത് അവര്‍ക്ക് തിരിച്ചടിയായി. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ് മറന്നു. മതവിഭാഗങ്ങളെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കുകയെന്നത് ബിജെപിയുടെ പതിവു തന്ത്രമാണെങ്കില്‍ ഇത്തവണ അതു പരീക്ഷിച്ചത് കോണ്‍ഗ്രസാണ്. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കി തിരഞ്ഞെടുപ്പില്‍ േനട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും മഠങ്ങള്‍ കേന്ദ്രീകരിച്ചുള്ള അമിത്ഷായുടെ പ്രചാരണം ബിജെപിക്ക് നേട്ടവും കോണ്‍ഗ്രസിന് തിരിച്ചടിയുമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ കാറിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ
[masterslider id="10"]

Related posts

Click Here to Follow Us