ഷോർട്സ് മാറ്റി മുണ്ടുടുക്കാൻ പറഞ്ഞു; പിതാവിനെ മകൻ അടിച്ചു കൊന്നു 

ബെംഗളൂരു: ഷോര്‍ട്‌സ് മാറ്റി മുണ്ടുടുക്കാന്‍ പറഞ്ഞതിന് പിതാവിനെ മകന്‍ അടിച്ചുകൊന്നു.

മദ്യലഹരിയിലായിരുന്ന 42-കാരനാണ് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

വിനോദ് കുമാറാണ് തന്റെ പിതാവായ വേലായുധനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

76-കാരനായ വേലായുധനെ വിനോദ് നിരവധി തവണ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ തല ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

പിതാവിനെ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കാനും വിനോദ് ശ്രമിച്ചുവെന്ന് സഹോദരനായ വിമല്‍ കുമാര്‍ പറഞ്ഞു.

ഇതോടെയാണ് താന്‍ വിവരം പോലീസിനെ അറിയിച്ചതെന്ന് വിമല്‍ കുമാര്‍ പറഞ്ഞു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

എന്റെ സഹോദരന്‍ കടുത്ത മദ്യപാനിയാണ്. വിനോദും പിതാവും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിക്കുകയായിരുന്നു.

അപ്പോഴാണ് വിനോദിനോട് ഷോര്‍ട്‌സ് മാറ്റി മുണ്ടുടുക്കാന്‍ പിതാവ് പറഞ്ഞത്.

എന്നാല്‍ ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വിനോദ് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

അദ്ദേഹത്തെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു,” എന്ന് വിമല്‍ കുമാര്‍ പറഞ്ഞു.

നിസാര കാര്യങ്ങള്‍ക്ക് പോലും വിനോദ് വഴക്കുണ്ടാക്കുന്നതും പിതാവിനെയും തന്നെയും മര്‍ദ്ദിക്കുന്നതും പതിവാണെന്ന് വിമല്‍ പറഞ്ഞു.

മദ്യം വാങ്ങാന്‍ വിനോദ് തനിക്ക് 300 രൂപ നല്‍കിയിരുന്നുവെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. ”

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

വിനോദ് പറഞ്ഞതനുസരിച്ച്‌ ഞാന്‍ മദ്യം വാങ്ങി വന്നു. തുടര്‍ന്ന് വിനോദും പിതാവും ഒരുമിച്ചിരുന്ന് മദ്യപിക്കാന്‍ തുടങ്ങി. ഇതിനുശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്,” വിമല്‍ പറഞ്ഞു.

അതേസമയം ക്രൂരമായ മര്‍ദ്ദനമാണ് വേലായുധന്റെ ജീവനെടുത്തതെന്ന് പോലീസ് പറഞ്ഞു.

കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച പാടുകളൊന്നും വേലായുധന്റെ ശരീരത്തിലില്ലെന്നും പോലീസ് പറഞ്ഞു.

സംഭവം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും വിനോദ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts