തുംഗഭദ്ര അണക്കെട്ടിന്റെ തകർന്നഗേറ്റ് പുനഃസ്ഥാപിക്കാൻ വൈകും

thungabadra dam

ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ തകർന്നഗേറ്റ് പുനഃസ്ഥാപിക്കാൻ വൈകും. അണക്കെട്ടിലെ വെള്ളംതാഴാതെ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്തതിനാലാണിത്.

തകർന്നഗേറ്റിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതായും എന്നാൽ, വെള്ളംതാഴാതെ പ്രവൃത്തിപൂർത്തിയാക്കാനാവില്ലെന്നും ജലവിഭവവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

അണക്കെട്ടിന്റെ 19-ാമത്തെ ക്രെസ്റ്റ് ഗേറ്റാണ് ശനിയാഴ്ച രാത്രി തകർന്നത്. ഇരുമ്പുകൊണ്ടുള്ള ചെയിൻ തകർന്ന് ഗേറ്റ് വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ഇതോടെ 35,000 ക്യുസെക്സ് വെള്ളം അണക്കെട്ടിൽനിന്നും കുതിച്ചുചാടി.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

കൂടുതൽ നാശമുണ്ടാകുന്നത് ഒഴിവാക്കാൻ അണക്കെട്ടിന്റെ ഈ ഭാഗത്തെ സമ്മർദം കുറയ്ക്കാനായി ബാക്കിയുള്ള 33 ഗേറ്റുകളും തുറന്നു. തുടർന്ന്, നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു.

ഗേറ്റ് പുനഃസ്ഥാപിക്കാനായി അണക്കെട്ടിൽനിന്നും രണ്ടുലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിടാൻ അധികൃതർ ആലോചിച്ചിരുന്നു.

കൂടുതൽ അളിവിൽ വെള്ളം ഒഴുക്കിവിട്ടാൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. ഇതൊഴിവാക്കാൻ ഏതാനുംദിവസങ്ങൾ കൊണ്ടായിരിക്കും ജലനിരപ്പ് താഴ്ത്തുക.

ഗേറ്റ് തകർന്നതിനെത്തുടർന്ന് കൂടുതൽ അളവിൽ വെള്ളമൊഴുകിയെത്തി താഴ്ന്നപ്രദേശത്തുള്ള 12 ലക്ഷത്തോളം ഹെക്ടർ കൃഷിനശിച്ചതായാണ് കണക്ക്.

  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്

ബല്ലാരി, റായ്ചൂരു, കൊപ്പാൾ, വിജയനഗര ജില്ലകളിലായാണിത്. ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അണക്കെട്ട് സന്ദർശിച്ച് സ്ഥിതി വിലയിരുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
[masterslider id="10"]

Related posts