മൃതദേഹങ്ങൾ രണ്ടിടത്ത്; റിയൽ എസ്റ്റേറ്റ് ബിസിനസുകാർ വെടിയേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: ഹാസനില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.

ബെംഗളൂരു സ്വദേശി ആസിഫ്, ഹാസൻ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് മരിച്ചത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തർക്കമാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.

ഷെറാഫത്ത് അലിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം ആസിഫ് സ്വയം നിറയൊഴിച്ച്‌ മരിച്ചതാണെന്നും പോലീസ് കരുതുന്നു.

ഹാസന് സമീപം ഹൊയ്സാല നഗരയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ഷെറാഫത്ത് അലി മുഖേന ഹൊയ്സാല നഗരയില്‍ ഒരു വസ്തു നോക്കാനായാണ് ആസിഫ് എത്തിയത്.

തുടർന്ന് വസ്തു കണ്ടശേഷം രണ്ടുപേരും കാറിലിരുന്ന് സംസാരിച്ചെന്നും ഇതിനിടെയാണ് വെടിയൊച്ച കേട്ടതെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഒരാളുടെ മൃതദേഹം കാറിന് പുറത്ത് നിലത്തുകിടക്കുന്ന നിലയിലും മറ്റൊരാളുടെ മൃതദേഹം കാറിനുള്ളിലുമായിരുന്നു.

ഷെറാഫത്ത് അലിക്ക് നേരേ വെടിയുതിർത്തശേഷം ആസിഫ് വെടിവെച്ച്‌ ജീവനൊടുക്കിയെന്നാണ് നിഗമനം.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചനിലയിലായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts