സ്ത്രീധന പീഡനം; ഭാര്യ വീട്ടിൽ എത്തി അമ്മയുടെ കൈ ഒടിച്ച് യുവാവിന്റെ അക്രമം

ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടിൽ എത്തി യുവാവിന്റെ അക്രമം. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം കഴിഞ്ഞു. വീട്ടിൽ നിന്ന് പണം കൊണ്ടുവരാൻ ഭർത്താവ് ഭാര്യയോട് നിരന്തരമായി ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്ക വയ്യാതെ യുവതി സ്വന്തം വീട്ടിൽ അഭയം തേടി. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രാത്രി ഭാര്യയുടെ വീട്ടിൽ എത്തിയ ഭർത്താവ് രണ്ട് ബൈക്കുകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ഭാര്യ മാതാവിന്റെ കൈയും ഒടിക്കുകയും ചെയ്തു. പോലീസിൽ പരാതി നൽകിയിട്ടും പ്രയോജനമില്ലെന്ന് കുടുംബം ആരോപിച്ചു. ചാമരാജനഗറിൽ ആണ് സംഭവം.

Read More

‘ബെംഗളൂരു വിട്ട് പുറത്തേക്ക് വരൂ’ ജീവനക്കാർക്ക് വൻ ഓഫറുകൾ നൽകി കമ്പനി 

ബെംഗളൂരു: പുതിയ ക്യാമ്പസിലേക്ക് മാറുന്ന ജീവനക്കാര്‍ക്ക് എട്ട് ലക്ഷം രൂപ വരെ ഇന്‍സെന്റീവ് പ്രഖ്യാപിച്ച്‌ ഇന്‍ഫോസിസ്. ഹുബ്ബള്ളിയില്‍ ആരംഭിച്ച ക്യാമ്പസിലേക്ക് മാറുന്ന ജീവനക്കാര്‍ക്കാണ് വമ്പന്‍ ഓഫര്‍ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു പോലൊരു മെട്രോ നഗരത്തില്‍ നിന്ന് ചെറുപട്ടണങ്ങളിലേക്കും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹുബ്ബള്ളിയില്‍ പുതിയ ഓഫീസ് പണികഴിപ്പിച്ചത്. ബെംഗളൂരു പോലൊരു നഗരത്തില്‍ നിന്ന് ഹുബ്ബള്ളി പോലൊരു ചെറിയ നഗരത്തിലേക്ക് ജീവനക്കാരെ മാറ്റുകയെന്നത് വലിയ വെല്ലുവിളിയാണ് ഇന്‍ഫോസിസിനെ സംബന്ധിച്ച്‌. ബെംഗളൂരുവിലെ ജീവിത നിലവാരവും സൗകര്യങ്ങളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഹുബ്ബള്ളി വളരെ പിന്നിലാണ്. ഈ സാഹചര്യം…

Read More

അനിയൻ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ സഹോദരൻ ജീവനൊടുക്കി 

ചെന്നൈ: സഹോദരന്‍ വീട്ടില്‍ കൊണ്ടുവന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ താംബരത്താണ് സംഭവം. കുവൈത്തില്‍ ജോലി ചെയ്യുന്ന ബാബുവിന്റെ മകന്‍ പതിനാറുകാരനായ താരീസ് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇളയ സഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്. താരീസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. ചൊവ്വാഴ്ച ഇളയ സഹോദരന്‍ ഗോകുല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീട്ടിലേക്ക് ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത് കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി.…

Read More

ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി

ബെംഗളൂരു: ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പിന്റെ കുപ്പിയില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തി. പ്രമി ശ്രീധര്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. സെപ്‌റ്റോ വഴി ഓര്‍ഡര്‍ ചെയ്ത സിറപ്പിലായിരുന്നു എലിയെ കണ്ടെത്തിയതെന്ന് യുവതി അവകാശപ്പെട്ടു. തന്റെ വീട്ടിലെ മൂന്ന് പേര്‍ സിറപ്പ് രുചിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ കഴിച്ചതിന് ശേഷം രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും ഒരാള്‍ വൈദ്യസഹായം തേടിയെന്നും യുവതി പറയുന്നു. ‘എല്ലാവരും കണ്ണ് തുറന്ന് കാണണം’ എന്ന അഭ്യര്‍ഥനയോടെയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ‘ഞങ്ങള്‍ ബ്രൗണി കേക്കുകള്‍ക്കൊപ്പം കഴിക്കാന്‍ സെപ്‌റ്റോയില്‍ നിന്ന് ഹെര്‍ഷെയുടെ ചോക്ലേറ്റ്…

Read More

സുരക്ഷയും നിയന്ത്രണവും വർധിപ്പിക്കാൻ നീക്കം; സ്കൂൾ ബസുകൾക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ

ബെംഗളൂരു : സ്കൂൾ ബസുകൾക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ. വാഹന ഉടമകളും ഡ്രൈവർമാരും വാഹനം സ്‌കൂൾ ക്യാബ് ആയി രജിസ്റ്റർചെയ്യണമെന്നാണ് നിർദേശം. ഇതിനായി സ്‌കൂൾ മേധാവയിൽനിന്നോ രക്ഷിതാവിൽനിന്നോ ആവശ്യമായ വിവരങ്ങൾ വിശദീകരിക്കുന്ന കത്ത് വാങ്ങണം. വാഹനം സ്‌കൂൾ ക്യാബ് ആക്കി മാറ്റുന്നതിന് ഈ കത്ത് രജിസ്റ്ററിങ് അതോറിറ്റിക്ക് സമർപ്പിക്കണമെന്നും നിർദേശിച്ചു. സ്കൂൾ ഗതാഗത സേവനങ്ങളുടെ സുരക്ഷയും നിയന്ത്രണവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

Read More

മൃതദേഹങ്ങൾ രണ്ടിടത്ത്; റിയൽ എസ്റ്റേറ്റ് ബിസിനസുകാർ വെടിയേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: ഹാസനില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരു സ്വദേശി ആസിഫ്, ഹാസൻ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് മരിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തർക്കമാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. ഷെറാഫത്ത് അലിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം ആസിഫ് സ്വയം നിറയൊഴിച്ച്‌ മരിച്ചതാണെന്നും പോലീസ് കരുതുന്നു. ഹാസന് സമീപം ഹൊയ്സാല നഗരയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ഷെറാഫത്ത് അലി മുഖേന ഹൊയ്സാല നഗരയില്‍ ഒരു വസ്തു നോക്കാനായാണ് ആസിഫ് എത്തിയത്. തുടർന്ന് വസ്തു കണ്ടശേഷം രണ്ടുപേരും കാറിലിരുന്ന് സംസാരിച്ചെന്നും…

Read More

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’; ‘പിണറായി വിവരം കെട്ടവന്‍, ആണത്തമുണ്ടോ? ബോംബ് വിവാദത്തില്‍ സുധാകരന്‍

കണ്ണൂര്‍: ഡിസിസി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെ അവന്‍ എന്ന് വിശേഷിപ്പിച്ചാണ് സുധാകരന്‍ പ്രതികരിച്ചിരിക്കുന്നത്. ”അവന്‍ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരം കെട്ടവന്‍. ആണത്തമുണ്ടോ?” എന്നാണ് സുധാകരന്‍ പ്രതികരിച്ചത്. തലശേരി എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവും സുധാകരന്‍ നടത്തി. ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്നായിരുന്നു പ്രതികരണം.…

Read More

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത് 

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ബിനോയിയോടു പറയണം സന്തോഷമായിരിക്കാന്‍. ഇനി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ സാധിക്കില്ലയെന്നും കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു. കൗണ്‍സിലിങ്ങിനു വിധേയയായി പെണ്‍കുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു. ബിനോയിയുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി ബിനോയിയുമായി പ്രണയത്തിലാകുന്നത്. രണ്ടുവർഷത്തോളം ഇവർ പ്രണയത്തിലായിരുന്നു. ഈ സമയത്ത്…

Read More

ബീഫ് ഫ്രൈയിൽ ചത്ത പല്ലി; പരിശോധന നടത്തി ഉദ്യോഗസ്ഥർ 

കന്യാകുമാരി: ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി. തമിഴ്‌നാട് മാര്‍ത്താണ്ഡത്തെ ബദ്‌രിയ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പളുകല്‍ സ്റ്റേഷനിലെ എസ്‌ഐ ഭുവനചന്ദ്രന്റെ മകന്‍ രോഹിത്തിനാണ് ദുരനുഭവം ഉണ്ടായത്. വീട്ടിലെത്തി പാഴ്സല്‍ തുറന്നപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി, നടപടികള്‍ സ്വീകരിച്ചു. മാർത്താണ്ഡം ജംഗ്ഷനിലെ തിരക്കേറിയ നോണ്‍…

Read More

ഭക്ഷ്യ വിഷബാധ; ആശുപത്രി കാന്റീൻ പൂട്ടി 

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി. മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയിലാണ് ഡോക്ടർമാർക്ക് ഉള്‍പ്പെടെ ഭക്ഷ്യവിഷബാധയുണ്ടായത്. ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്. കാന്റീനില്‍ നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റവര്‍ ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ ചികിത്സ തേടി.

Read More
Click Here to Follow Us