ബീഫ് ഫ്രൈയിൽ ചത്ത പല്ലി; പരിശോധന നടത്തി ഉദ്യോഗസ്ഥർ 

കന്യാകുമാരി: ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി.

തമിഴ്‌നാട് മാര്‍ത്താണ്ഡത്തെ ബദ്‌രിയ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

പളുകല്‍ സ്റ്റേഷനിലെ എസ്‌ഐ ഭുവനചന്ദ്രന്റെ മകന്‍ രോഹിത്തിനാണ് ദുരനുഭവം ഉണ്ടായത്.

വീട്ടിലെത്തി പാഴ്സല്‍ തുറന്നപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി, നടപടികള്‍ സ്വീകരിച്ചു.

മാർത്താണ്ഡം ജംഗ്ഷനിലെ തിരക്കേറിയ നോണ്‍ വെജ് ഹോട്ടലാണ് ബദ്‌രിയ.

പ്രദേശത്തെ ഹോട്ടലുകളില്‍ വൃത്തിയില്ലാതെ ഭക്ഷണം നല്‍കുന്നത് പതിവാണെന്ന് നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടയ്‌ക്കിടെ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts