മകൾ ജീവനൊടുക്കിയതിന് പിന്നാലെ ബന്ധുക്കൾ ഭർത്താവിന്റെ വീടിന് തീയിട്ടു; 2 മരണം

ലക്നൗ: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവച്ചു.

ആക്രമണത്തില്‍ ഭർത്താവിന്റെ മാതാപിതാക്കള്‍ മരിച്ചു.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.

അൻഷിക കേശർവാനി എന്ന യുവതിയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടില്‍ തൂങ്ങി മരിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം നടന്നത്.

അൻഷികയുടെ മരണവാർത്തയറിഞ്ഞ് അവളുടെ ബന്ധുക്കള്‍ ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു.

സ്ത്രീധനത്തിൻ്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച്‌ ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മില്‍ തർക്കമുണ്ടായി.

  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

തർക്കത്തിനിടെ ഭർതൃ വീടിന് യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രി 11മണിയോടെ ഒരു യുവതി ആത്മഹത്യ ചെയ്തതായി തങ്ങള്‍ക്ക് ഫോണ്‍ വന്നതായി പ്രയാഗ്‌രാജ് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് ഭുക്കർ പറഞ്ഞു.

പോലീസ് സംഘം സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.

തർക്കത്തിനിടെ യുവതിയുടെ ബന്ധുക്കള്‍ ഭർതൃവീടിന് തീയിട്ടു.

പോലീസ് ഉടൻ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തുവെന്നും ദീപക് ഭുക്കർ പറഞ്ഞു.

  ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്

പുലർച്ചെ 3 മണിയോടെയാണ് തീ അണയ്ക്കാനായത്.

ഈ സമയം വീട്ടില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളായ രാജേന്ദ്ര കേശർവാനിയും ‌ശോഭാ ദേവിയുമാണ് മരിച്ചവരെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
[masterslider id="10"]

Related posts

Click Here to Follow Us