ഹുക്കാബാറുകൾക്ക് നിരോധനം; ബാർ ഉടമകൾ ഹൈക്കോടതിയെ സമീപിക്കും

ബെംഗളൂരു : സംസ്ഥാനത്ത് ഹുക്കാബാറുകൾ നിരോധിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹുക്കാബാർ ഉടമകൾ അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്നും പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്താത്ത സർക്കാർ ഹുക്കാബാറുകൾ മാത്രം നിരോധിച്ചത് വിവേചനമാണെന്നും ഷിഷ കഫേ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആരോപിച്ചു.

ബുധനാഴ്ച വൈകീട്ടാണ് ഹുക്കാബാറുകളുടെ പ്രവർത്തനവും ഹുക്ക വലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുടെ വിൽപ്പനയും നിരോധിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം

45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 20 മുതൽ 40 വരെ സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts