യശ്വന്ത്പുര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം  വെട്ടി നുറുക്കിയ നിലയിൽ

ബെംഗളൂരു: യശ്വന്ത്പുര റെയിൽവേ ട്രാക്കിൽ സംശയാസ്പദമായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കൊല്ലേഗല ലിംഗനാപൂർ സ്വദേശി നന്ദീഷ് (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയതിനാൽ കൊലപ്പെടുത്തി തള്ളിയതാണെന്ന് സംശയിക്കുന്നു.

ഇന്നലെ രാത്രി മൈസൂരുവിൽ നിന്ന് വരുമ്പോൾ കൊല്ലേഗല ബസ് സ്റ്റാൻഡിന് സമീപം വെച്ച് മൂന്ന് പേർ ചേർന്ന് നന്ദീഷിനെ മർദിച്ചതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

അതിനുശേഷം നന്ദീഷ് വീട്ടിൽ തിരിച്ചെത്തിയില്ല.

ഇതോടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

എന്നാൽ പരാതി അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല.

അടുത്ത ദിവസം തന്നെ യശ്വന്ത്പൂരിലെ റെയിൽവേ ട്രാക്കിൽ മൂന്ന് കഷണങ്ങളായി ഇയാളെ കണ്ടെത്തി.

മകനെ കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.

മാതാപിതാക്കളുടെ പരാതി ഗൗരവമായി എടുത്ത് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിൽ കൊലപാതകം നടക്കില്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts