കാറിലിരിക്കുമ്പോൾ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; വൈറലായി യുവതിയുടെ കുറിപ്പ് 

ബെംഗളൂരു: പാര്‍ക്കിന് സമീപം കാറിലിരിക്കുമ്പോള്‍ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍.

ഇയാളില്‍ നിന്നും രക്ഷ നേടാനായി കാറിന്റെ സ്റ്റിയറിങ്ങിന് താഴെ ഒളിക്കേണ്ടി വന്നുവെന്നും യുവതി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.

ബെംഗളൂരു മഹാദേവപുരയിലെ ബാഗ്മാനെ കോണ്‍സ്റ്റലേഷന്‍ ബിസിനസ് പാര്‍ക്കിന് സമീപം ജനുവരി അഞ്ചിന് രാത്രി 8.40 ഓടെയാണ് സംഭവം.

പാര്‍ക്കിങ് സ്ഥലത്ത് കാറിലിരിക്കുമ്പോഴാണ് ഒരാള്‍ അടുത്തെത്തി മോശമായി പെരുമാറിയത്.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

പിന്നീട് ഇയാൾ സ്വയംഭോഗം ചെയ്തുവെന്നും യുവതി പറയുന്നു.

ഭയന്ന് താന്‍ കാര്‍ ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരുന്നു.

അയാള്‍ പല തവണ കാറിനെ വലയം ചെയ്തു.

ഡ്രൈവറുടെ സൈഡ് വിന്‍ഡോയുടെ അടുത്തേക്ക് വരികയും ഭീഷണിപ്പെടുത്തുന്ന ആംഗ്യം കാണിക്കുകയും ചെയ്തു.

അയാളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സ്റ്റിയറിംഗ് വീലിനടിയില്‍ ഒളിച്ചു.

അവഗണിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ മോശം പെരുമാറ്റം തുടര്‍ന്നു.

ഏകദേശം 10 മിനിറ്റിനുശേഷം സുഹൃത്ത് എത്തിയതോടെ, എതിര്‍വശത്തെ ഡോറിലൂടെ ഇറങ്ങി ആ കാറില്‍ അഭയം പ്രാപിക്കുകയായിരുന്നു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

പിന്നീട് പാര്‍ക്കിങ് ഏരിയയില്‍ അയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല എന്നും യുവതി കുറിച്ചു.

കുറിപ്പ് വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts