നടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്

ചെന്നൈ: 25 കോടി മൂല്യമുള്ള തൻറെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ്.

ശ്രീപെരുംപുതൂരിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും ഇപ്പോൾ വധഭീഷണി നേരിടുന്നുണ്ടെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു.

ചെന്നൈ പോലീസ് കമ്മിഷണർക്ക് ആണ് പരാതി നൽകിയിരുന്നു. 

വ്യാഴാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്.

അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പോലീസ് വിശദമായ മൊഴി എടുത്തു.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

തൻറെ ആരോഗ്യസ്ഥിതിയും മകളുടെ  പഠന ചെലവുകളും മുന്നിൽ കണ്ടാണ് സ്ഥലം വിൽക്കാൻ ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയതെന്ന് ഗൗതമിയുടെ പരാതി വിശദീകരിക്കുന്നത്.

46 ഏക്കർ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച് അഴകപ്പൻ എന്ന കെട്ടിട നിർമ്മാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നെന്ന് ഗൗതമി പറയുന്നു. 

വിശ്വസനീയതയോടെ പെരുമാറിയിരുന്ന അവർക്ക് താൻ പവർ ഓഫ് ഓർണി നൽകുകയായിരുന്നു.

എന്നാൽ വ്യാജ രേഖകളും തൻറെ ഒപ്പും ഉപയോഗിച്ച് അവർ 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തിരിക്കുകയാണെന്ന് ഗൗതമി ആരോപിക്കുന്നു.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

ബാങ്ക് ഇടപാടുകൾ പരിശോധിച്ചത് പ്രകാരം നാല് തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗൗതമി പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
[masterslider id="10"]

Related posts