ആശുപത്രിയില്‍ സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് യെദ്ദ്യൂരപ്പയും മന്ത്രിമാരും

ബെംഗളൂരു: നെഞ്ചുവേദനയെ തുടര്‍ന്ന്‍ ഇന്നലെയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ്‌ നേതാവ് സിദ്ധരാമയ്യയെ സന്ദര്‍ശിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്ദ്യൂരപ്പയും മന്ത്രിമാരും എത്തി.

നെഞ്ചുവേദനയെ തുടര്‍ന്ന്‍ ഇന്നലെയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ തുടരുകയാണ് അദ്ദേഹമിപ്പോള്‍.

സിദ്ധരാമയ്യയെ നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചാണ് ആന്‍ജിയോപ്ലാസ്റ്റിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന് ഇപ്പോള്‍ 71 വയസ്സുണ്ട്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

തന്‍റെ ആരോഗ്യവിവരം അന്വേഷിക്കാനെത്തിയ മുഖ്യമന്ത്രി ബി.എസ് യെദ്ദ്യൂരപ്പയ്ക്കും മന്ത്രിമാര്‍ക്കും നന്ദി പറയുന്നതായി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ വ്യക്തി സൗഹൃദത്തിന് തടസ്സമാകരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts