വ്യാജ ഐഫോൺ: ഫ്ളിപ്കാർട്ടിൽ നിന്ന് വിലക്കിഴിവിൽ 93000 രൂപ മുടക്കി ഐഫോൺ 11 പ്രോ വാങ്ങിയ ആൾ പെട്ടു!!

ബെംഗളൂരു: ഫ്ളിപ്കാർട്ടിൽ നിന്ന് വിലക്കിഴിവിൽ 93000 രൂപ മുടക്കി ഐഫോൺ 11 പ്രോ വാങ്ങിയ ആൾ പെട്ടു!! സ്വപ്നം കണ്ട സ്മാർട്ഫോൺ വാങ്ങിയ രജനികാന്ത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ കബളിപ്പിക്കപ്പെട്ടു.

കൃത്യമായി പറഞ്ഞാൽ ‘ഐഫോൺ 11 പ്രോയുടെ രൂപത്തിലുള്ള ഒരു ഫോൺ’. ഫോണിലെ ട്രിപ്പിൾ ക്യാമറ മോഡ്യൂൾ വെറുമൊരു സ്റ്റിക്കർ മാത്രമായിരുന്നു. സ്റ്റിക്കർ എടുത്തുകളഞ്ഞാൽ ഐഫോൺ ടെൻഎസിന് സമാനമായ ഒരു ഫോൺ.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

പക്ഷെ ഫോണിൽ ഐഓഎസ് ആയിരുന്നില്ല ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിക്കുന്ന മറ്റേതോ ഓപ്പറേറ്റിങ് സിസ്റ്റം ആയിരുന്നു അതിൽ. എന്തായാലും വ്യാജ ഫോണിന് പകരം യഥാർഥ ഫോൺ എത്തിക്കാമെന്ന് ഫ്ളിപ്കാർട്ട് കുശ് വാങ്ങി ഉറപ്പ് നൽകിയിട്ടുണ്ട്.

ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു കണ്ണൂർ സ്വദേശിയ്ക്ക് ക്യാമറയ്ക്ക് പകരം ലഭിച്ചത് ഇഷ്ടികകളായിരുന്നു. ഇഷ്ടികയ്ക്കൊപ്പം ക്യാമറ മാന്വലും വാറന്റി കാർഡും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ഒരു മുംബൈ സ്വദേശിയ്ക്ക് ഇതേ രീതിയിൽ ഐഫോൺ 8 ഓർഡർ ചെയ്തിട്ട് ലഭിച്ചത് ഒരു ബാർ സോപ്പാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts