രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നു ക്ലാസില്‍ കയറിയാല്‍ മതി എന്ന അധ്യാപകന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു.

ബെംഗളൂരു: ഡോമലുര്‍ ലേഔട്ടില്‍ താമസിക്കുന്ന എട്ടാം ക്ലാസുകാരനായ കുട്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തു ആത്മഹത്യാ ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച പി.ടി.സമയത്ത് കുട്ടി സുഹൃത്തുമായി ചെറിയ അടിപിടിയില്‍ ഏര്‍പ്പെട്ടിരുന്നു.അടുത്ത ദിവസം രക്ഷിതാവുമായി വന്നാല്‍ മതി എന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച കുട്ടി സ്കൂളില്‍ എത്തിയില്ല.ബുധനാഴ്ച എത്തിയപ്പോള്‍ വീണ്ടും സ്കൂള്‍ അധികൃതര്‍ ഈ ആവശ്യം മുന്നോട്ടു വച്ചു. വ്യാഴാഴ്ച വീട്ടില്‍ എല്ലാവരും എഴുന്നേല്‍ക്കുന്നതിനു മുന്‍പ് മാതാവിന്റെ ഉണക്കാന്‍ ഇട്ടിരുന്ന ഒരു സാരിയെടുത്തു സമീപത്തുള്ള ഒരു വറ്റിയ കിണറില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.ഏഴുമണിയോടെ സമീപവാസികള്‍ വിവരം അറിഞ്ഞ്. കുട്ടിയുടെ പിതാവ് മറ്റൊരു…

Read More

50 ലക്ഷം ലോണ്‍ തരപ്പെടുത്തികൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് മലയാളി വനിതയില്‍ നിന്ന് 3 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി;മലയാളികളെ പിടിക്കാന്‍ ശ്രമിച്ച സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനെ സിനിമ സ്റ്റൈലില്‍ ആക്രമിച്ച് കടന്നു കളഞ്ഞു.

ബെംഗളൂരു: മലയാളി യുവതിയെ പറ്റിച്ച് കടന്ന ആറംഗ മലയാളി സംഘത്തെ പിടിക്കാനുള്ള ശ്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എം.ജി.റോഡില്‍ ഒരു കോഫി ഷോപ്പില്‍ വച്ച് പരിചയപ്പെട്ട ആറംഗ സംഘം യുവതിക്ക് 50 ലക്ഷം രൂപ ലോണ്‍ ശരിയാക്കി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു,പകരമായി കമ്മിഷന്‍ ഇനത്തില്‍ 3 ലക്ഷം രൂപ ഇവരില്‍ നിന്ന് വാങ്ങുകയും മുങ്ങുകയും ആയിരുന്നു. പിന്നീടു ഈ സംഘം നഗരത്തിലെ ഒരു പ്രധാന പഞ്ച നക്ഷത്ര ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ എത്തും എന്നാ സൂചന കിട്ടിയ എട്ടംഗ പോലീസ് സംഘം…

Read More

ആശുപത്രിയില്‍ സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് യെദ്ദ്യൂരപ്പയും മന്ത്രിമാരും

ബെംഗളൂരു: നെഞ്ചുവേദനയെ തുടര്‍ന്ന്‍ ഇന്നലെയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ്‌ നേതാവ് സിദ്ധരാമയ്യയെ സന്ദര്‍ശിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്ദ്യൂരപ്പയും മന്ത്രിമാരും എത്തി. നെഞ്ചുവേദനയെ തുടര്‍ന്ന്‍ ഇന്നലെയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ തുടരുകയാണ് അദ്ദേഹമിപ്പോള്‍. സിദ്ധരാമയ്യയെ നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചാണ് ആന്‍ജിയോപ്ലാസ്റ്റിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന് ഇപ്പോള്‍ 71 വയസ്സുണ്ട്. തന്‍റെ ആരോഗ്യവിവരം അന്വേഷിക്കാനെത്തിയ മുഖ്യമന്ത്രി ബി.എസ് യെദ്ദ്യൂരപ്പയ്ക്കും മന്ത്രിമാര്‍ക്കും നന്ദി പറയുന്നതായി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ വ്യക്തി സൗഹൃദത്തിന് തടസ്സമാകരുതെന്ന്…

Read More

വ്യാജ ഐഫോൺ: ഫ്ളിപ്കാർട്ടിൽ നിന്ന് വിലക്കിഴിവിൽ 93000 രൂപ മുടക്കി ഐഫോൺ 11 പ്രോ വാങ്ങിയ ആൾ പെട്ടു!!

ബെംഗളൂരു: ഫ്ളിപ്കാർട്ടിൽ നിന്ന് വിലക്കിഴിവിൽ 93000 രൂപ മുടക്കി ഐഫോൺ 11 പ്രോ വാങ്ങിയ ആൾ പെട്ടു!! സ്വപ്നം കണ്ട സ്മാർട്ഫോൺ വാങ്ങിയ രജനികാന്ത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ കബളിപ്പിക്കപ്പെട്ടു. കൃത്യമായി പറഞ്ഞാൽ ‘ഐഫോൺ 11 പ്രോയുടെ രൂപത്തിലുള്ള ഒരു ഫോൺ’. ഫോണിലെ ട്രിപ്പിൾ ക്യാമറ മോഡ്യൂൾ വെറുമൊരു സ്റ്റിക്കർ മാത്രമായിരുന്നു. സ്റ്റിക്കർ എടുത്തുകളഞ്ഞാൽ ഐഫോൺ ടെൻഎസിന് സമാനമായ ഒരു ഫോൺ. പക്ഷെ ഫോണിൽ ഐഓഎസ് ആയിരുന്നില്ല ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിക്കുന്ന മറ്റേതോ ഓപ്പറേറ്റിങ് സിസ്റ്റം ആയിരുന്നു അതിൽ. എന്തായാലും വ്യാജ ഫോണിന് പകരം യഥാർഥ…

Read More

നഗരത്തിൽ വാഹനം വാങ്ങുന്നവർക്ക് സ്വന്തമായി പാർക്കിങ് സ്ഥലം വേണമെന്ന് നിർബന്ധമാക്കി

ബെംഗളൂരു: നഗരത്തിൽ ഇനി വാഹനം വാങ്ങുന്നവർക്ക് സ്വന്തമായി പാർക്കിങ് സ്ഥലം വേണമെന്ന് നിർബന്ധമാക്കി. പാർക്കിങ് സൗകര്യമുണ്ടെന്നുള്ള കോർപ്പറേഷന്റെ സർട്ടിഫിക്കറ്റില്ലെങ്കിൽ വാഹനം രജിസ്റ്റർ ചെയ്യില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ മറ്റു സർട്ടിഫിക്കറ്റുകൾക്കൊപ്പം പാർക്കിങ് സ്ഥലമുണ്ടെന്ന ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. നഗരത്തിലെ പാർക്കിങ് പ്രശ്‌നം പരിഹരിക്കാൻ ബി.ബി.എം.പി. മുന്നോട്ടുവെച്ച നിർദേശം ഗതാഗതവകുപ്പ് അംഗീകരിക്കുകയായിരുന്നു. വീടുകളിൽ സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികുകളിൽ പാർക്ക് ചെയ്യുന്നത് പതിവായതിനെത്തുടർന്നാണ് ബി.ബി.എം.പി. വാഹനം മേടിക്കാൻ പാർക്കിങ് സൗകര്യം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. റോഡരികുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്…

Read More

മാറത്തഹള്ളിയിൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയ ഓട്ടോഡ്രൈവർക്ക് പോലീസിന്റെ ആദരം!

ബെംഗളൂരു: മാറത്തഹള്ളിയിൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയ ഓട്ടോഡ്രൈവർക്ക് പോലീസിന്റെ ആദരം. വൈറ്റ്ഫീൽഡ് ഡി.സി.പി. എം.എൻ. അനുചേത് ഓട്ടോഡ്രൈവർ ഹനുമന്തയ്ക്ക് 10,000 രൂപ പാരിതോഷികം നൽകി. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്. സംഭവം സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി എച്ച്.എ.എൽ. ഭാഗത്തേക്കുപോയ സമയത്ത് കള്ളൻ, കള്ളൻ എന്നു വിളിച്ചുകൊണ്ട് ഒരു സ്ത്രീ ബൈക്കിനുപിന്നാലെ ഓടുന്നത് ഹനുമന്ത കണ്ടു. മാല പിടിച്ചുപറിച്ചതാണെന്നു മനസ്സിലാക്കിയ ഹനുമന്ത ബൈക്കിനെ പിന്തുടർന്നെത്തി ഇടിച്ചുവീഴ്ത്തി. ഹനുമന്ത ഓട്ടോയിൽനിന്നിറങ്ങുംമുമ്പുതന്നെ പ്രതി കെ.ജി. ഹള്ളി സ്വദേശി…

Read More

ഇനി സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വരുന്ന യാത്രക്കാർ രണ്ടിടത്ത് ടോൾ കൊടുക്കണം!!

ബെംഗളൂരു: ഇനി സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വരുന്ന യാത്രക്കാർ രണ്ടിടത്ത് ടോൾ കൊടുക്കണം. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഗുണ്ടൽപേട്ടിലും ദേശീയപാതാ അതോറിറ്റിയുടെ ടോൾ പിരിവ് തുടങ്ങി. മൈസൂരു-ഗുണ്ടൽപേട്ട റോഡിലെ മഡ്ഡൂരിലാണ് ടോൾ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് ഇവിടെ ടോൾപിരിവ് തുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച ഈ ദേശീയപാതയിലെ നഞ്ചങ്കോട് ടോൾ ബൂത്തിൽ വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കിത്തുടങ്ങിയിരുന്നു. ഇതോടെ കോഴിക്കോട്ടുനിന്നും സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വരുന്ന യാത്രക്കാർ രണ്ടിടത്ത് ടോൾ കൊടുത്ത് യാത്ര തുടരേണ്ട സ്ഥിതിയായി. ഇതേപോലെ മൈസൂർ-കൊല്ലഗൽ റൂട്ടിലെ ടി. ടോൾ ഏർപ്പെടുത്തുന്നുണ്ട്. കേരളത്തിൽനിന്ന്…

Read More
Click Here to Follow Us