ഇനി സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വരുന്ന യാത്രക്കാർ രണ്ടിടത്ത് ടോൾ കൊടുക്കണം!!

ബെംഗളൂരു: ഇനി സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വരുന്ന യാത്രക്കാർ രണ്ടിടത്ത് ടോൾ കൊടുക്കണം. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഗുണ്ടൽപേട്ടിലും ദേശീയപാതാ അതോറിറ്റിയുടെ ടോൾ പിരിവ് തുടങ്ങി.

മൈസൂരു-ഗുണ്ടൽപേട്ട റോഡിലെ മഡ്ഡൂരിലാണ് ടോൾ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് ഇവിടെ ടോൾപിരിവ് തുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച ഈ ദേശീയപാതയിലെ നഞ്ചങ്കോട് ടോൾ ബൂത്തിൽ വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കിത്തുടങ്ങിയിരുന്നു.

ഇതോടെ കോഴിക്കോട്ടുനിന്നും സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വരുന്ന യാത്രക്കാർ രണ്ടിടത്ത് ടോൾ കൊടുത്ത് യാത്ര തുടരേണ്ട സ്ഥിതിയായി. ഇതേപോലെ മൈസൂർ-കൊല്ലഗൽ റൂട്ടിലെ ടി. ടോൾ ഏർപ്പെടുത്തുന്നുണ്ട്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

കേരളത്തിൽനിന്ന് മൈസൂരുവിലേക്കും തിരിച്ച് കേരളത്തിലേക്കും പോകുന്ന കെ.എസ്.ആർ.ടി.സി. ബസുകളിൽനിന്നും ടോൾ ഈടാക്കുന്നുണ്ട്.

ടോൾ നിരക്കുകൾ:

കെ.എസ്.ആർ.ടി.സി. ബസുകളിൽനിന്ന് 130 രൂപയാണ് ഈടാക്കുന്നത്. ടൂറിസ്റ്റ് ബസുകളും ലോറികളും ടോൾബൂത്ത് കടക്കാൻ ഇതേ തുക നൽകണം. ഒരുദിശയിലേക്കുമാത്രം 85 രൂപയാണ് ടോൾ.

കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒരുവശത്തേക്ക് 25 രൂപയും അതേദിവസമുള്ള മടക്കയാത്രയ്ക്കുൾപ്പെടെ 40 രൂപയുമാണ് ടോൾസംഖ്യ.

വാൻ, മിനിബസ് പോലുള്ള വാഹനങ്ങൾക്ക് ഇത് യഥാക്രമം 40 രൂപയും 65 രൂപയുമാണ്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

ഭാരംകൂടിയ യന്ത്രസാമഗ്രികളും മറ്റും കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 95 രൂപമുതൽ 135 രൂപ വരെയും മടക്കയാത്രയ്ക്കുൾപ്പെടെ 145 രൂപ മുതൽ 205 രൂപ വരെയും ഈടാക്കും.

വലിപ്പം കൂടിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 165 രൂപയും മടക്കയാത്രയ്ക്കുൾപ്പെടെ 250 രൂപയുമാണ് ടോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts