മാറത്തഹള്ളിയിൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയ ഓട്ടോഡ്രൈവർക്ക് പോലീസിന്റെ ആദരം!

ബെംഗളൂരു: മാറത്തഹള്ളിയിൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയ ഓട്ടോഡ്രൈവർക്ക് പോലീസിന്റെ ആദരം.

വൈറ്റ്ഫീൽഡ് ഡി.സി.പി. എം.എൻ. അനുചേത് ഓട്ടോഡ്രൈവർ ഹനുമന്തയ്ക്ക് 10,000 രൂപ പാരിതോഷികം നൽകി. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്.

സംഭവം സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി എച്ച്.എ.എൽ. ഭാഗത്തേക്കുപോയ സമയത്ത് കള്ളൻ, കള്ളൻ എന്നു വിളിച്ചുകൊണ്ട് ഒരു സ്ത്രീ ബൈക്കിനുപിന്നാലെ ഓടുന്നത് ഹനുമന്ത കണ്ടു. മാല പിടിച്ചുപറിച്ചതാണെന്നു മനസ്സിലാക്കിയ ഹനുമന്ത ബൈക്കിനെ പിന്തുടർന്നെത്തി ഇടിച്ചുവീഴ്ത്തി.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ഹനുമന്ത ഓട്ടോയിൽനിന്നിറങ്ങുംമുമ്പുതന്നെ പ്രതി കെ.ജി. ഹള്ളി സ്വദേശി വിഘ്നേഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റൊരു ബൈക്ക് യാത്രക്കാരനായ നിതിൻകുമാറിന്റെ സഹായത്തോടെ പിടികൂടി.

തുടർന്ന് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും പോലീസെത്തി വിഗ്നേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളിൽനിന്ന് സ്വർണമാല കണ്ടെടുത്തു. മാല നഷ്ടപ്പെട്ട സ്ത്രീ ഓട്ടോഡ്രൈവറെ നന്ദിയറിയിച്ചു. വിഘ്നേഷ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts