ബെംഗളൂരു: മലയാളി യുവതിയെ പറ്റിച്ച് കടന്ന ആറംഗ മലയാളി സംഘത്തെ പിടിക്കാനുള്ള ശ്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
എം.ജി.റോഡില്‍ ഒരു കോഫി ഷോപ്പില്‍ വച്ച് പരിചയപ്പെട്ട ആറംഗ സംഘം യുവതിക്ക് 50 ലക്ഷം രൂപ ലോണ്‍ ശരിയാക്കി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു,പകരമായി കമ്മിഷന്‍ ഇനത്തില്‍ 3 ലക്ഷം രൂപ ഇവരില്‍ നിന്ന് വാങ്ങുകയും മുങ്ങുകയും ആയിരുന്നു.
പിന്നീടു ഈ സംഘം നഗരത്തിലെ ഒരു പ്രധാന പഞ്ച നക്ഷത്ര ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ എത്തും എന്നാ സൂചന കിട്ടിയ എട്ടംഗ പോലീസ് സംഘം മഫ്ട്ടിയില്‍ അവിടെ കാത്ത് നില്‍ക്കുകയായിരുന്നു.ഇത് സംഭവിച്ചത് കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു.
ആറംഗ സംഘം ഹോട്ടലിലേക്ക് കാറില്‍ എത്തി,വാഹനം പാര്‍ക്ക് ചെയ്ത ഉടനെ പോലീസ് ഇവരോടെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.സംഭവം മനസ്സിലാക്കിയ ഇവര്‍ കാറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു.എ എസ് ഐ ഹനുമന്ത രാജു ഇവരെ ബൈക്ക് കുറുകെ ഇട്ട് നിര്‍ത്താന്‍ ശ്രമിച്ചു.
എന്നാല്‍ ഇവര്‍ ബൈക്ക് തട്ടി തെറുപ്പിച്ച് കാറില്‍ കടന്നു കളയുകയായിരുന്നു.കോട്ടയം കാരനായ അരവിന്ദ് എന്ന് വിളിക്കുന്ന ഷരൂന്‍ എം(32) ,പാലക്കാട് കാരനായ രിബിന്‍ എ(30),ഡി ജെ ഹള്ളിയില്‍ നിന്നുള്ള സയീദ് അഹമ്മദ്(38) എന്നിവരേ കോടതിയില്‍ ഹാജരക്കിയതിനു ശേഷം കബ്ബന്‍ പാര്‍ക്ക് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
പോലീസിനെ ആക്രമിച്ചു കടന്നുകളഞ്ഞ ജൈസന്‍ വര്‍ഗീസ്,പ്രണവ്,റഫീക്ക് എന്നിവരെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.