പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു; സർക്കാർ സ്‌കൂൾ അധ്യാപകനെതിരെ കേസ്

ബെംഗളൂരു: ഭാൽക്കി താലൂക്കിലെ ബീദറിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച  34 കാരനായ  സർക്കാർ സ്കൂൾ അധ്യാപകനെതിരേ പോലീസ് കേസെടുത്തു.

ഓഗസ്റ്റ് അഞ്ചിനാണ് വിവാഹം നടന്നത്. ബാൽക്കിതാലൂക്കിലെ സർക്കാർ പ്രൈമറി സ്കൂളിലെ 34-കാരനായ അധ്യാപകനെതിരേയാണ് പോലീസ് കേസെടുത്തത്.

വനിതാ ശിശുക്ഷേമ വകുപ്പിലെ ശിശു വികസന പ്ലാനിംഗ് ഓഫീസർക്ക് ശൈശവ വിവാഹത്തെ പറ്റി ഗ്രാമവാസികളിലൊരാൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

തുടർന്ന് ശൈശവ വിവാഹ നിരോധന നിയമപ്രകാരം അധ്യാപകനെതിരെ മെഹകർ പോലീസ് സ്റ്റേഷനിൽ വനിതാ- ശിശുക്ഷേമ വകുപ്പ് പരാതി നൽകിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടില്ലെന്നും സമുദായ ആചാരത്തിന്റെഭാഗമായി നടന്ന ചടങ്ങ് വിവാഹമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് അധ്യാപകന്റെ വാദം.

ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഇയാളെ ജോലിയിൽനിന്ന് മാറ്റിനിർത്താനുള്ള നടപടികൾ തുടങ്ങിയതായി ബ്ലോക്ക് വിദ്യാഭ്യാസഓഫീസർ അറിയിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സബ് ഇൻസ്‌പെക്ടർ ശിവകുമാർ ബലാത്തെ പറഞ്ഞു.

  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!

അധ്യാപകനെതിരെ നടപടിയെടുക്കാൻ സംഭവം ഡിഡിപിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ മജഹർ ഹുസൈൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts