ചാമുണ്ഡികുന്നിൽ വീണ്ടും പുള്ളിപ്പുലി;

ബെംഗളൂരു : മൈസൂരുവിലെ ചാമുണ്ഡിക്കുന്നിൽ വീണ്ടും പുള്ളിപ്പുലിയെത്തി. വെള്ളിയാഴ്ച രാത്രി കുന്നിൽ പുലിയെത്തിയ വീഡിയോദൃശ്യം സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്.

ഈ മാസം ഇത് രണ്ടാംതവണയാണ് പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടതായി ആളുകൾ പറയുന്നത്. വനപാതയ്ക്ക് സമീപമുള്ള ഒരു കലുങ്കിൽ പുള്ളിപ്പുലി ഇരിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഒരു വാഹനയാത്രികൻ മൊബൈലിൽ പകർത്തിയ ചിത്രമാണിത്.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ചാമുണ്ഡിക്കുന്നിൽ നാലുപുള്ളിപ്പുലികളുണ്ടെന്ന് റീജണൽ ഫോറസ്റ്റ് ഓഫീസർ പി. ശ്രീനിവാസ് പറഞ്ഞു. ഈ മാസം ആദ്യം, വനമേഖലയുടെ അരികിലുള്ള ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു പുള്ളിപ്പുലി പതിഞ്ഞിരുന്നു. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts