നിയമസഭയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി കോൺഗ്രസ് എംഎൽ

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി കോൺഗ്രസ് എംഎൽഎയും.

നിയമസഭയിൽ ആർഎസ്എസ് ഗാനം പാടിയ ശിവകുമാറിന്റെ നടപടിയിൽ തെറ്റില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച എച്ച്.ഡി. രംഗനാഥ് എംഎൽഎ, ഇതിനൊപ്പം പാട്ടുമൂളുകയായിരുന്നു.

ശിവകുമാർ പാടിയ ഗാനത്തിന്റെ ആദ്യവരികൾ മൂളിയ എംഎൽഎ നല്ല അർഥമുള്ള പാട്ടാണെന്നും പറഞ്ഞു.

ജന്മനാടിനെ ആദരിക്കണമെന്ന വരികളടങ്ങിയ ഗാനം പാടുന്നതിൽ എന്താണ് തെറ്റെന്നും രംഗനാഥ് ചോദിച്ചു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

കഴിഞ്ഞദിവസം നിയമസഭയിൽ ചർച്ചയ്ക്കിടെയിലാണ് ശിവകുമാർ ആർഎസ്എസ് ഗാനം ആലപിച്ചത്. ഇതിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഗാനത്തെ പുകഴ്ത്തി എംഎൽഎ രംഗത്തെത്തിയത്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. എന്നാൽ, അവരുടെ നല്ലകാര്യങ്ങളെ അംഗീകരിക്കുമെന്നും എംഎൽഎ വിശദീകരിച്ചു.

അതിനിടെ, വോട്ടർപട്ടിക ക്രമക്കേട് വിഷയത്തിൽ പാർട്ടിയുടെ നിലപാടിനെതിരേ പരസ്യപ്രതികരണം നടത്തിയതിനെതുടർന്ന് മന്ത്രിസ്ഥാനം നഷ്ടമായ കെ.എൻ. രാജണ്ണ ആർഎസ്എസ് ഗാനം പാടിയ ശിവകുമാറിനെതിരേ രംഗത്തുവന്നു.

ശിവകുമാർ എന്തുചെയ്താലും ഒരു നടപടിയുമുണ്ടാകില്ലെന്നാണ് രാജണ്ണയുടെ വിമർശനം. അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങിലേക്കുള്ള ക്ഷണം രാഹുൽഗാന്ധി നിരസിച്ചിട്ടും ശിവകുമാർ പങ്കെടുത്തതും പാർട്ടിനിലപാടിന് വിരുദ്ധമായി കുംഭമേളയിൽ പുണ്യസ്നാനം ചെയ്തതും രാജണ്ണ ചൂണ്ടിക്കാട്ടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts