ജാതിസെൻസസിൽ കുടുംബങ്ങളെ കണ്ടെത്താൻ വോട്ടർപട്ടികയ്ക്കുപകരം വൈദ്യുതി ഉപഭോക്താക്കളുടെ പട്ടിക ഉപയോഗിക്കാൻ ആലോചന

ബെംഗളൂരു : കർണാടകത്തിലെ ജാതിസെൻസസിൽ കുടുംബങ്ങളെ കണ്ടെത്താൻ വോട്ടർപട്ടികയ്ക്കുപകരം വൈദ്യുതി ഉപഭോക്താക്കളുടെ പട്ടിക ഉപയോഗിക്കാൻ പിന്നാക്ക വിഭാഗ കമ്മിഷൻ ആലോചന.

തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.

ഗാർഹിക വൈദ്യുതി കണക്‌ഷനുകളെ അടിസ്ഥാനപ്പെടുത്തി പട്ടിക തയ്യാറാക്കി അതുപയോഗിച്ച് വീടുകളിൽ സർവേ നടത്താനാണ് ആലോചിക്കുന്നത്.

2015-ലെ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് ആദ്യം ജാതി സെൻസസ് നടത്തിയത്. അന്ന് 2011-ലെ സെൻസസ് വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടികയും അടിസ്ഥാനമാക്കിയായിരുന്നു സർവേ.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

പത്ത് വർഷം പിന്നിട്ടതിനാൽ ഈ കണക്കുകൾ പഴയതായി മാറിയതിനാലാണ് സർക്കാർ പുതിയ ജാതി സർവേ നടത്താൻ നടപടി സ്വീകരിച്ചത്.

2011-ലെ സെൻസസ് വിവരങ്ങളിലും ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ട്.

അതേസമയം, കർണാടകത്തിൽ നൂറ് ശതമാനം കുടുംബങ്ങൾക്കും വൈദ്യുതി കണക്‌ഷൻ ഉണ്ടെന്നാണ് കണക്ക്.

ആ നിലയ്ക്ക് വൈദ്യുതി ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കി ഓരോ വീടുകളെയും കൃത്യമായി കണ്ടെത്തി സർവേ നടത്താമെന്ന് കണക്കുകൂട്ടുന്നു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ എഴു വരെയാണ് സർവേ നിശ്ചയിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts