വിമാനത്താവളത്തിൽ ലൈംഗിക പീഡനം, വ്യവസായിക്കെതിരെ കേസ് 

ബെംഗളൂരു: വിമാനത്താവളത്തില്‍ വച്ച്‌ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വ്യവസായിക്കെതിരെ കേസെടുത്ത് വനിത കമ്മിഷന്‍.

ഡിജെ ഹള്ളിയിലെ കെബി സാന്ദ്ര അംബേദ്‌കര്‍ ലേഔട്ടിലെ താമസക്കാരിയായ 33കാരിയാണ് പരാതിയുമായെത്തിയത്. വ്യവസായിയായ ഗണേഷിനെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ വ്യവസായി ഗണേഷ്‌ യുവതിയെ പരിചയപ്പെട്ടത്. ഓഗസ്റ്റ് 14ന് രാത്രി 12 മണിയോടെ മുംബൈയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതി വീട്ടിലേക്ക് പോകാനായി ക്യാബ് ബുക്ക് ചെയ്‌ത് കാത്തിരിക്കുമ്പോഴാണ് വ്യവസായിയെത്തി പരിചയപ്പെട്ടത്. ഇയാള്‍ക്ക് വീട്ടിലേത്താന്‍ ക്യാബ് ബുക്ക് ചെയ്യണമായിരുന്നു. എന്നാല്‍ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും ഒരുമിച്ച്‌ ഒരു ക്യാബിലാണ് വീടുകളിലേക്ക് മടങ്ങിയത്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

വീട്ടിലേക്കുള്ള യാത്രക്കിടെ വ്യവസായി യുവതിയുടെ മൊബൈല്‍ നമ്പർ കൈക്കലാക്കി. തുടര്‍ന്ന് ഫോണ്‍ വിളിച്ചും വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കൈമാറിയും ഇരുവരും കൂടുതല്‍ അടുത്തു. യുവതിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി ഇയാളെ കാണാനെത്തി. ഇതിനിടെ ഇയാള്‍ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

സംഭവത്തെ തുടര്‍ന്ന് യുവതി ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിച്ചതോടെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. ഇതോടെയാണ് യുവതി പരാതിയുമായെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts