“മരത്തിലെ കൊത്തുപണിയുടെ താളം കേട്ടു വളർന്ന കീരവാണി” മലയാള മാധ്യമ മുത്തശ്ശികൾ വീണ്ടും മണ്ടത്തരം വിളമ്പുമ്പോൾ…..

രാജ്യത്തിന് അഭിമാനമായി നാട്ടു നാട്ടു ഗാനത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ച തിന് ശേഷം പ്രധാനപെട്ട മലയാള പത്രങ്ങളിലും ചില ചാനലുകളിലും ആശാരിമാർ നിറഞ്ഞു നിൽക്കുന്നതാണ് കണ്ടത്.

“ആശാരിയെ കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്കാറുമായി നിൽക്കുന്നു… മാതൃഭൂമി ഓൺലൈൻ എഴുതി.

 

മലയാളത്തിലെ പ്രധാന മാധ്യമമായ “മാധ്യമ”വും ഏകദേശം ഇതുപോലെ തന്നെ എഴുതി തീർന്നില്ല.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഏഷ്യാനെറ്റ് ന്യൂസിൽ ഓസ്കാർ തൽസമയ വിവരണം നൽകുന്ന അവതാരകമാർ ഒട്ടും കുറച്ചില്ല, ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ സംഗീതം പഠിച്ചത് എന്ന് വച്ച് കാച്ചി….

സത്യത്തിൽ സംഗീത സംവിധായകനായ കീരവാണി പ്രസംഗത്തിൽ പറഞ്ഞത് എന്തെന്നാൽ കാർപെൻ്റേഴ്‌സിൻ്റെ സംഗീതം കേട്ടാണ് താൻ വളർന്നത് എന്നാണ്, എന്നാൽ ആ കാർപെൻ്റർ മരത്തിൽ കൊത്തുപണി തീർക്കുന്ന മരപ്പണിക്കർ അല്ല, അമേരിക്കയിലെ പ്രശസ്തരായ രണ്ട് സംഗീതജ്ഞരാണ് റിച്ചാർഡ് കാർപെൻ്ററും സഹോദരി കാരേൻ കാർപെൻ്ററും ഇവർ ആണ് കാർപെൻ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts