അത്താഴം വിളമ്പുന്നതിനെചൊല്ലി തർക്കം; ജീവനൊടുക്കി .അമ്മയും മകനും

ബെംഗളൂരു : രാമനഗര ജില്ലയിലെ ഇജൂരിൽ അത്താഴം വിളന്പുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അമ്മയും മകനും ജീവനൊടുക്കി. കുമാരസ്വാമി ബ്ലോക്ക് സ്വദേശി സി. വിജയലക്ഷ്മി (50), മകൻ സി. ഹർഷ (25) എന്നിവരാണ് മരിച്ചത്. ഇജൂരിൽ ബേക്കറി നടത്തിവരുകയായിരുന്നു കുടുംബം.

കഴിഞ്ഞദിവസം രാത്രി പത്തരയോടെ ഹർഷ ബേക്കറിയിൽനിന്ന് വീട്ടിലെത്തി അമ്മയോട് അത്താഴം വിളമ്പിത്തരാൻ ആവശ്യപ്പെട്ടു. ക്ഷീണമുള്ളതിനാൽ തന്നെ എടുത്തുകഴിച്ചോളാൻ വിജയലക്ഷ്മി പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഹർഷയുടെ പിതാവ് ഇടപെട്ട് ഭക്ഷണം വിളമ്പാൻ ശ്രമിച്ചു. ഈ സമയം വിജയലക്ഷ്മി വീടിന് പുറത്തിറങ്ങി ഭൂഗർഭ ജലസംഭരണിയിൽ ചാടുകയായിരുന്നു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ഉടൻതന്നെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിച്ചു. ഇതിൽ മനംനൊന്ത ഹർഷ വീട്ടിൽ തിരിച്ചെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാമനഗര പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts