സർക്കാർ കുടിശ്ശിക തീർത്തില്ല, കരാറുകാരൻ ആത്മഹത്യ ചെയ്തു 

ബെംഗളൂരു: കർണാടകയിൽ വീണ്ടും കരാറുകാരന്റെ ആത്മഹത്യ. തുംകുരു ജില്ലയിലെ അൻപതുകാരനായ ടിഎൻ പ്രസാദാണ് ജീവനൊടുക്കിയത്. സ്മാർട്ട് സിറ്റി പദ്ധതിക്ക് 16 കോടിയുടെ കീഴിൽ സർക്കാർ പദ്ധതി പൂർത്തിയാക്കാൻ പ്രസാദിനെ ചുമതലപ്പെടുത്തിയിരുന്നു.

സർക്കാർ കുടിശ്ശിക തീർക്കാത്തതിൽ പ്രസാദ് വിഷാദത്തിലായിരുന്നുവെന്നും വായ്പാ സമ്മർദമുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രസാദ് വന്തുക വായ്പയെടുത്തിട്ടുണ്ടെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബൽറാം വ്യക്തമാക്കി. കടം വീട്ടാൻ അഞ്ച് മാസം മുമ്പ് വീട് വിറ്റിരുന്നു. ബില്ലുകൾ ക്ലിയറൻസ് ചെയ്യേണ്ടതുണ്ടായിരുന്നു.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

ഈ വർഷം ഏപ്രിലിൽ, ബില്ലുകൾ മാറാനായി മന്ത്രി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരൻ സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്തു. തുടർന്ന് ആരോപണ വിധേയനായ കർണാടക ഗ്രാമ വികസനമന്ത്രി കെഎസ് ഈശ്വരപ്പ രാജി വച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
[masterslider id="10"]

Related posts