ബെംഗളൂരു: പറന്നുയരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിനുള്ളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി ഇൻഡിഗോ ജീവനക്കാരും സഹയാത്രക്കാരും. ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ചയാണ് മനുഷ്യത്വത്തിന്റെ ഈ നേർക്കാഴ്ച അരങ്ങേറിയത്. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ 6E 840 വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലേക്ക് നീങ്ങാൻ തുടങ്ങവെയാണ് ഒരു യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ കാബിൻ ക്രൂവും മറ്റൊരു യാത്രക്കാരനും സഹായത്തിനായി മുന്നോട്ടുവന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹം പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. യാത്രക്കാരന്റെ നില…
Read MoreYear: 2026
ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി
ബെംഗളൂരു : നഗരത്തിൽ ഓട്ടോ എൽ.പി.ജി (LPG) ക്ഷാമം മൂലം ജീവിതം പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവർമാർക്ക് ആശ്വാസവുമായി പ്രമുഖ നടൻ ധ്രുവ സർജ. ഡ്രൈവർമാർക്ക് സൗജന്യമായി ഗ്യാസ് നിറയ്ക്കുന്നതിനായി സ്വന്തം കൈയിൽ നിന്നും 25 ലക്ഷം രൂപയാണ് താരം അനുവദിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന വിതരണത്തിലുണ്ടായ തടസ്സമാണ് ബംഗളൂരുവിൽ കടുത്ത ഗ്യാസ് ക്ഷാമത്തിന് കാരണമായത്. ഗ്യാസിനായി രാത്രി മുഴുവൻ ഇന്ധന സ്റ്റേഷനുകൾക്ക് മുന്നിൽ കാത്തുനിൽക്കേണ്ടി വരുന്ന ഡ്രൈവർമാരുടെ ദുരിതാവസ്ഥ ‘സ്നേഹജീവി ഡ്രൈവേഴ്സ് ട്രേഡ് യൂണിയൻ’ സംസ്ഥാന പ്രസിഡന്റ് സന്തോഷ്, ധ്രുവ സർജയെ അറിയിക്കുകയായിരുന്നു. തുടർന്ന്…
Read Moreഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
ബെംഗളൂരു: ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരത്തെയും മാനസിക സമ്മർദ്ദത്തെയും കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ മനസ്സ് തുറന്ന് ബെംഗളൂരു സ്വദേശിയായ യുവതി. നിധി എന്ന യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കഠിനാധ്വാനം ചെയ്യുന്ന പലരുടെയും കണ്ണ് തുറപ്പിക്കുന്നതാണ് ഇവരുടെ അനുഭവം. “എനിക്ക് ജോലി നഷ്ടപ്പെട്ടു, അതിനുശേഷം ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണ്,” നിധി വീഡിയോയിൽ പറയുന്നു. തന്റെ ജോലി തന്നെയാണ് ജീവിതമെന്ന തെറ്റായ ധാരണയിലായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നതെന്ന് അവർ വെളിപ്പെടുത്തി. ജോലിക്കായി സ്വന്തം ആരോഗ്യം അവഗണിക്കുകയും സുഹൃത്തുക്കളെ…
Read Moreഅക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്
ബെംഗളൂരു: സമീപകാലത്തെ റെക്കോർഡ് വിലയിൽ നിന്നും സ്വർണ്ണവില അല്പം താഴ്ന്നുവെങ്കിലും, വരാനിരിക്കുന്ന അക്ഷയതൃതീയ വിപണിയിൽ പ്രതീക്ഷിച്ച ഉണർവില്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉയർത്തുന്ന ആഗോള അനിശ്ചിതത്വവും വിപണിയിലെ ചാഞ്ചാട്ടവും കാരണം ഉപഭോക്താക്കൾ സ്വർണ്ണം വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ്ണ ബുക്കിംഗിൽ 25 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഗ്രാമിന് 7,500 മുതൽ 8,000 രൂപ വരെയായിരുന്ന സ്വർണ്ണവില ഇപ്പോൾ 15,000 രൂപയ്ക്ക് അടുത്താണ്. അതുപോലെ വെള്ളി വിലയും ഗ്രാമിന് 100 രൂപയിൽ നിന്നും 250 രൂപയിലേക്ക് വർധിച്ചു.…
Read Moreപബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
ബെംഗളൂരു : നഗരത്തിലെ പബ്ബിലുണ്ടായ സംഘർഷത്തിനിടെ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഗോകുലം സ്വദേശി നിഷാന്ത് (32) ആണ് കൊല്ലപ്പെട്ടത്. മൈസൂരു വിജയനഗര രണ്ടാം ഘട്ടത്തിലുള്ള ‘പർപ്പിൾ ഹെഡ്ജ്’ റസ്റ്റോറന്റ് ആൻഡ് പബ്ബിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ സന്ദീപ്, ദീക്ഷിത് എന്നിവർക്കൊപ്പം പാർട്ടി കഴിഞ്ഞ് പബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു നിഷാന്ത്. ഈ സമയം പബ്ബിലുണ്ടായിരുന്ന റോക്കിയും സുഹൃത്തുക്കളുമായി നിസ്സാര കാര്യത്തെച്ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ ഉണ്ടായ ഉന്തും തള്ളലിനുമിടയിൽ…
Read Moreപടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്
ബംഗളുരു : പുത്തൂരിലെ വാർഷിക ക്ഷേത്രോത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കാണികൾക്ക് മേൽ വീണ് ഏഴുപേർക്ക് പരിക്ക്. ഉഡുപ്പി ജില്ലയിലെ കുന്ദാപുരം സ്വദേശി സുമന്ത് ഷെട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. സുമന്ത് ഷെട്ടിയും സുഹൃത്തുക്കളും അകലെ നിന്ന് വെടിക്കെട്ട് കാണുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കത്തിൽ നിന്നുള്ള തീപ്പൊരികൾ ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭരത്, കൗശിക്, സൗമ്യ, ദീപക്, യശ്വന്ത്, മോഹൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ…
Read Moreയാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ
ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ എഫ്.ടി.ഐ (FTI) ജങ്‌ഷനിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ശനിയാഴ്ച മുതൽ രാജാജിനഗർ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾക്കായി ബദൽ പാതകൾ നിശ്ചയിച്ചിട്ടുണ്ട്. പുതുക്കിയ ഗതാഗത ക്രമീകരണങ്ങൾ താഴെ പറയുന്നവയാണ്: ഭാരവാഹനങ്ങൾ: സുരാന കോളേജ് ജങ്‌ഷനിൽ നിന്ന് കൃഷ്ണാനന്ദനഗർ അല്ലെങ്കിൽ മഹാലക്ഷ്മി ലേഔട്ട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ സുരാന കോളേജിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്.ആർ.എസ് (SRS) ജങ്‌ഷനിൽ നിന്ന് യു-ടേൺ എടുക്കണം. തുടർന്ന് സി.എം.ടി.ഐ (CMTI) സിഗ്നലിൽ നിന്ന്…
Read More180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; ‘കാമഭ്രാന്തി’ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു നഗരം
പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അയാൻ അഹമ്മദിന്റെ (19) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. പ്രണയനൈരാശ്യത്തെത്തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യമാണ് തന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ പ്രതിയുമായി വഴിവിട്ട ബന്ധം പുലർത്തിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. നാഗ്പുരിനടുത്ത് അമരാവതിയിലാണ് സംഭം. വലയിലാക്കിയത് 180 പേരെ; ദൃശ്യങ്ങൾ മൊബൈലിൽ ഏകദേശം 180 ഓളം പെൺകുട്ടികളെ അയാൻ അഹമ്മദ് പീഡനത്തിന് ഇരയാക്കിയതായാണ് പോലീസ് കണ്ടെത്തൽ. ഇവരുടെ 350 ലധികം അശ്ലീല വീഡിയോകൾ ഇയാൾ പകർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ…
Read Moreദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ
ബംഗളുരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോളയ്ക്ക് സമീപം ദേശീയപാത 52-ൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. വ്യാഴാഴ്ച കാഞ്ചിനബാഗിലിനടുത്താണ് അപകടമുണ്ടായത്. ടാങ്കറിലെ തീ സമീപത്തെ വനത്തിലേക്കും പടർന്നതോടെ പ്രദേശം വൻ ഭീതിയിലായി. മംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്ക് പെട്രോൾ കയറ്റിപ്പോവുകയായിരുന്ന ടാങ്കറിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. പെട്രോൾ നിറച്ചിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. ടാങ്കറിൽ നിന്ന് പടർന്ന തീ റോഡിനോട് ചേർന്നുള്ള വനമേഖലയിലേക്കും വ്യാപിച്ചു. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയായി കിലോമീറ്ററുകളോളം അകലെ വാഹനങ്ങൾ…
Read Moreതമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ വൻ പടക്ക സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ കട്ടനാർപട്ടി ഗ്രാമത്തിലെ പടക്കനിർമ്മാണശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രാമത്തിലെ നാല് പടക്കനിർമ്മാണ യൂണിറ്റുകളിലായി ഒരേസമയമാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർമ്മാണശാലകൾ പൂർണ്ണമായും തകർന്നു. അപകടസമയത്ത് നിരവധി തൊഴിലാളികൾ യൂണിറ്റുകളിൽ ജോലിയിലുണ്ടായിരുന്നു. പരിക്കേറ്റ ആറ് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…
Read More