പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്

ബംഗളുരു : പുത്തൂരിലെ വാർഷിക ക്ഷേത്രോത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കാണികൾക്ക് മേൽ വീണ് ഏഴുപേർക്ക് പരിക്ക്. ഉഡുപ്പി ജില്ലയിലെ കുന്ദാപുരം സ്വദേശി സുമന്ത് ഷെട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾക്കെതിരെ പോലീസ് കേസെടുത്തു.

സുമന്ത് ഷെട്ടിയും സുഹൃത്തുക്കളും അകലെ നിന്ന് വെടിക്കെട്ട് കാണുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കത്തിൽ നിന്നുള്ള തീപ്പൊരികൾ ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭരത്, കൗശിക്, സൗമ്യ, ദീപക്, യശ്വന്ത്, മോഹൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സംഘാടകർ വീഴ്ച വരുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പുത്തൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 288, 125(a), 3(5) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
[masterslider id="10"]

Related posts