പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ബെംഗളൂരു : നഗരത്തിലെ പബ്ബിലുണ്ടായ സംഘർഷത്തിനിടെ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഗോകുലം സ്വദേശി നിഷാന്ത് (32) ആണ് കൊല്ലപ്പെട്ടത്. മൈസൂരു വിജയനഗര രണ്ടാം ഘട്ടത്തിലുള്ള ‘പർപ്പിൾ ഹെഡ്ജ്’ റസ്റ്റോറന്റ് ആൻഡ് പബ്ബിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.

സുഹൃത്തുക്കളായ സന്ദീപ്, ദീക്ഷിത് എന്നിവർക്കൊപ്പം പാർട്ടി കഴിഞ്ഞ് പബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു നിഷാന്ത്. ഈ സമയം പബ്ബിലുണ്ടായിരുന്ന റോക്കിയും സുഹൃത്തുക്കളുമായി നിസ്സാര കാര്യത്തെച്ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ ഉണ്ടായ ഉന്തും തള്ളലിനുമിടയിൽ നിഷാന്ത് പബ്ബിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

ഗുരുതരമായി പരിക്കേറ്റ നിഷാന്തിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഷാന്തിനെ മനഃപൂർവ്വം താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിജയനഗര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts