ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ എഫ്.ടി.ഐ (FTI) ജങ്‌ഷനിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ശനിയാഴ്ച മുതൽ രാജാജിനഗർ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾക്കായി ബദൽ പാതകൾ നിശ്ചയിച്ചിട്ടുണ്ട്. പുതുക്കിയ ഗതാഗത ക്രമീകരണങ്ങൾ താഴെ പറയുന്നവയാണ്: ഭാരവാഹനങ്ങൾ: സുരാന കോളേജ് ജങ്‌ഷനിൽ നിന്ന് കൃഷ്ണാനന്ദനഗർ അല്ലെങ്കിൽ മഹാലക്ഷ്മി ലേഔട്ട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ സുരാന കോളേജിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്.ആർ.എസ് (SRS) ജങ്‌ഷനിൽ നിന്ന് യു-ടേൺ എടുക്കണം. തുടർന്ന് സി.എം.ടി.ഐ (CMTI) സിഗ്നലിൽ നിന്ന്…
Read MoreYear: 2026
180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; ‘കാമഭ്രാന്തി’ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു നഗരം
പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അയാൻ അഹമ്മദിന്റെ (19) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. പ്രണയനൈരാശ്യത്തെത്തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യമാണ് തന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കേസിൽ പ്രതിയുമായി വഴിവിട്ട ബന്ധം പുലർത്തിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. നാഗ്പുരിനടുത്ത് അമരാവതിയിലാണ് സംഭം. വലയിലാക്കിയത് 180 പേരെ; ദൃശ്യങ്ങൾ മൊബൈലിൽ ഏകദേശം 180 ഓളം പെൺകുട്ടികളെ അയാൻ അഹമ്മദ് പീഡനത്തിന് ഇരയാക്കിയതായാണ് പോലീസ് കണ്ടെത്തൽ. ഇവരുടെ 350 ലധികം അശ്ലീല വീഡിയോകൾ ഇയാൾ പകർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ…
Read Moreദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ
ബംഗളുരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോളയ്ക്ക് സമീപം ദേശീയപാത 52-ൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. വ്യാഴാഴ്ച കാഞ്ചിനബാഗിലിനടുത്താണ് അപകടമുണ്ടായത്. ടാങ്കറിലെ തീ സമീപത്തെ വനത്തിലേക്കും പടർന്നതോടെ പ്രദേശം വൻ ഭീതിയിലായി. മംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്ക് പെട്രോൾ കയറ്റിപ്പോവുകയായിരുന്ന ടാങ്കറിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. പെട്രോൾ നിറച്ചിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. ടാങ്കറിൽ നിന്ന് പടർന്ന തീ റോഡിനോട് ചേർന്നുള്ള വനമേഖലയിലേക്കും വ്യാപിച്ചു. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയായി കിലോമീറ്ററുകളോളം അകലെ വാഹനങ്ങൾ…
Read Moreതമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ വൻ പടക്ക സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ കട്ടനാർപട്ടി ഗ്രാമത്തിലെ പടക്കനിർമ്മാണശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രാമത്തിലെ നാല് പടക്കനിർമ്മാണ യൂണിറ്റുകളിലായി ഒരേസമയമാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർമ്മാണശാലകൾ പൂർണ്ണമായും തകർന്നു. അപകടസമയത്ത് നിരവധി തൊഴിലാളികൾ യൂണിറ്റുകളിൽ ജോലിയിലുണ്ടായിരുന്നു. പരിക്കേറ്റ ആറ് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…
Read Moreരണ്ടാം കണിപ്പൂവുമായി ദീപിക പദുകോണും രൺവീർ സിംഗും; കുഞ്ഞു ദുഅ ഇനി ബിഗ് സിസ്റ്റർ!
മുംബൈ: ബോളിവുഡ് താരം ദീപിക പദുകോൺ വീണ്ടും അമ്മയാകുന്നു. തങ്ങളുടെ രണ്ടാമത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്ന വിവരം ദീപികയും രൺവീർ സിംഗും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. മകൾ ദുഅ പദുകോൺ സിംഗിനൊപ്പമുള്ള അതിമനോഹരമായ ഒരു ചിത്രത്തിലൂടെയായിരുന്നു ഈ പ്രഖ്യാപനം. പോസിറ്റീവ് റിസൾട്ട് കാണിക്കുന്ന പ്രഗ്നൻസി ടെസ്റ്റ് കിറ്റ് കൈയ്യിലേന്തിയ ദുഅയുടെയും, ചേർത്തുപിടിച്ചിരിക്കുന്ന മാതാപിതാക്കളുടെയും ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. 2024 സെപ്റ്റംബറിലായിരുന്നു ദീപികയ്ക്കും രൺവീറിനും ആദ്യത്തെ കൺമണിയായി ദുഅ പിറന്നത്. തങ്ങളുടെ പ്രാർത്ഥനകൾക്കുള്ള മറുപടിയാണ് മകൾ എന്ന അർത്ഥത്തിലാണ് ‘ദുഅ’ എന്ന് പേരിട്ടതെന്ന്…
Read Moreനേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ 22-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. ആകാശത്ത് കാർമേഘങ്ങൾ കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ…
Read Moreബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ – ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെയും പടിഞ്ഞാറൻ ഇന്ത്യയിലെയും പ്രമുഖ ഐടി ഹബ്ബുകളെ ബന്ധിപ്പിക്കുന്ന വമ്പൻ യാത്രാ പദ്ധതിയായ പൂനെ – ബെംഗളൂരു ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നു. ഭാരത്മാല പരിയോജനയ്ക്ക് കീഴിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ എക്സ്പ്രസ് വേയുടെ അലൈൻമെന്റിന് കേന്ദ്ര സർക്കാർ വൈകാതെ അംഗീകാരം നൽകുമെന്നാണ് സൂചന. ഏകദേശം 700 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത സജ്ജമാകുന്നതോടെ നിലവിൽ 15 മണിക്കൂർ വേണ്ടിവരുന്ന യാത്രാസമയം വെറും ഏഴു മണിക്കൂറായി കുറയും. 45,000 കോടി മുതൽ 50,000 കോടി രൂപ വരെയാണ് പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ്…
Read Moreവിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
ടിവികെ അദ്ധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ ആരോപിച്ചു. 22 നിബന്ധനകളോടെയാണ് പോലീസ് അനുമതി നൽകിയത്. മൂന്നാം തവണയാണ് കടലൂർ പര്യടനം റദ്ദാക്കുന്നത്. നാളെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പര്യടനം നടത്തും. വൈകുന്നേരം മൂന്ന് മണി മുതലാണ് റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ, ദേശീയനേതാക്കൾ എത്തുകയാണ് തമിഴ്നാട്ടിൽ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളിൽ റോഡ് ഷോ നടത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ…
Read Moreചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ…
Read Moreവിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
‘വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ കൽപറ്റ ∙ മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന ആക്ഷേപങ്ങൾക്കു പിന്നാലെ ടൗൺഷിപ്പിലെ വീട് നേരിട്ട് സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞു വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധനയും നടത്തി. വെള്ളം കിനിയുന്നില്ലെന്ന് ഉറപ്പാക്കി വാട്ടർ പ്രൂഫിങ് കൂടി പൂർത്തിയാക്കിയ ശേഷം മാത്രമേ വീടുകളിൽ…
Read More