നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി

ചെന്നൈ: തെന്നിന്ത്യൻ താരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അജിത്തിന്റെ വസതിയിലെത്തി. ചെന്നൈയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയെ അജിത് പുറത്തിറങ്ങിവന്ന് ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. നടിയും ഇരുവരുടെയും അടുത്ത സുഹൃത്തുമായ തൃഷയും മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മോഹിനി മണി (85) അന്തരിച്ചത്. മാതാവിന്റെ വിയോഗവാർത്ത അറിയുമ്പോൾ യു.എ.ഇയിലായിരുന്ന അജിത് വൈകീട്ടോടെയാണ് ചെന്നൈയിലെ വീട്ടിൽ…

Read More

‘പരിവാഹൻ’ വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

വ്യാജ സർക്കാർ വെബ്‌സൈറ്റുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിവന്ന എംസിഎ ബിരുദധാരിയായ 24-കാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. യുപിയിലെ ഇറ്റാവ സ്വദേശിയായ അൻഷുൽ യാദവ് ആണ് പോലീസ് പിടിയിലായത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിനോട് സാമ്യമുള്ള ‘parivahan.online’ എന്ന വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് ഡിസിപി രോഹിത് രാജ്ബീർ സിംഗ് അറിയിച്ചു. ഓൺലൈൻ വഴി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ബുക്ക് ചെയ്തു നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു ഉപഭോക്താവിന് പണം നഷ്ടമായതിനെ തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ്…

Read More

സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു : സംസ്ഥാന ദുരന്ത നിവാരണ സേനയിലെ (എസ്.ഡി.ആർ.എഫ്) സർക്കിൾ ഇൻസ്പെക്ടർ (സി.പി.ഐ) ശ്രീശൈല ചൗഗലയെ (37) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ബെൽഗാമിലെ ചന്നമ്മ നഗറിലുള്ള അദ്ദേഹത്തിന്റെ വസതിയിലായിരുന്നു സംഭവം. ചൗഗല മുറിക്കുള്ളിൽ കയറി കതകടച്ചതിൽ സംശയം തോന്നിയ ഭാര്യ ഉടൻ തന്നെ എസ്.ഡി.ആർ.എഫിലെ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് മുറിയുടെ വാതിൽ തകർത്ത് അദ്ദേഹത്തെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മാനസിക വിഷമങ്ങളെത്തുടർന്നുള്ള ആത്മഹത്യയെന്നാണ്…

Read More

ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

ബെംഗളൂരു: ഉപഭോക്താക്കൾക്ക് ആട്ടിറച്ചിയാണെന്ന് (മട്ടൺ) തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പിയ സംഭവത്തിൽ ബെംഗളൂരുവിൽ രണ്ട് ഹോട്ടൽ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. കേരള സ്വദേശികളായ ജിജു അലക്‌സാണ്ടർ, ഷിബു കെ.ബി. എന്നിവരാണ് പിടിയിലായത്. ബെംഗളൂരു ബ്യാരതി ഗ്രാമത്തിലെ വാടകവീട്ടിൽ താമസിക്കുന്ന ഇവർ ബൊമ്മനഹള്ളിയിലെ ‘ഐസി ഹബ് കായലോരം’ റസ്റ്റോറന്റിന്റെ ഉടമകളാണ്. കേസിലെ മറ്റൊരു പങ്കാളിയായ അഭിലാഷ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കായലോരം റസ്റ്റോറന്റിൽ മട്ടൺ വിഭവങ്ങൾക്ക് പകരം ബീഫ് വിളമ്പുന്നുണ്ടെന്ന് കാണിച്ച് ഉപഭോക്താക്കളിൽ നിന്ന് പോലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. റസ്റ്റോറന്റിന്റെ…

Read More

സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു: ജൈവവൈവിധ്യ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കർണാടകയ്ക്ക് ഇനി പുതിയ സംസ്ഥാന പ്രാണിയും സംസ്ഥാന തവളയും. ‘തുഡവെ ജേൻ’ (Apis cerana) എന്ന തേനീച്ച വർഗ്ഗത്തെ സംസ്ഥാന പ്രാണിയായും, ‘മലബാർ മരത്തവളയെ’ (Pedostibes tuberculosus) സംസ്ഥാന തവളയായും ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. വിദഗ്ദ്ധ സമിതിയുടെ ശുപാർശ ലഭിച്ച് ആറ് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ നിർണായക തീരുമാനം വരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഏതാനും ദിവസങ്ങൾക്കകം പുറത്തിറങ്ങുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ വ്യക്തമാക്കി. വിധാൻ സൗധയിൽ നടന്ന…

Read More

അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ ‘മാജിക്’ വിവരിച്ച് യുവാവ്

building

ബെംഗളൂരു: ഗതാഗതക്കുരുക്കും അമിതമായ വീട്ടുവാടകയും ഏകാന്തതയും കൊണ്ട് വീർപ്പുമുട്ടുമ്പോഴും, ഐടി നഗരമായ ബെംഗളൂരുവിനെ ഉപേക്ഷിക്കാൻ ആളുകൾ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി ബീഹാർ സ്വദേശിയായ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നഗരജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും ആളുകളെ ബെംഗളൂരുവിലേക്ക് അടുപ്പിച്ചു നിർത്തുന്ന ഘടകങ്ങളെക്കുറിച്ചുള്ള യുവാവിന്റെ തുറന്നുപറച്ചിൽ ഇന്റർനെറ്റിൽ പുതിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ അങ്കിത് എന്ന ചെറുപ്പക്കാരനാണ് തന്റെ ബെംഗളൂരു ജീവിതാനുഭവങ്ങൾ പങ്കുവെച്ചത്. “ഇതാണ് ബെംഗളൂരു.. ആളുകൾ ജോലി തേടി ഇവിടേക്ക് വരും, എന്നാൽ ഒരിക്കൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഇവിടം വിട്ടുപോകാൻ അവർക്ക് കഴിയില്ല. കടുത്ത…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

ബെംഗളൂരു: വിമാനത്താവളങ്ങളിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്ക്രീനുകളിൽ സാധാരണയായി കാണാറുള്ള ‘ഓൺ ടൈം’, ‘ഡിലെയ്ഡ്’, ‘ബോർഡിംഗ്’ തുടങ്ങിയ പതിവ് അറിയിപ്പുകൾക്ക് പകരം യാത്രക്കാരെ ആകർഷിക്കുന്ന വേറിട്ട സന്ദേശങ്ങളുമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2. യാത്ര പുറപ്പെടുന്നവർക്കായുള്ള ഡിപ്പാർച്ചർ ലോഞ്ചിലെ സ്ക്രീനുകളിലാണ് “യാത്രയ്ക്ക് മുൻപ് ലഘുഭക്ഷണം കഴിക്കൂ”, “ആർട്ട് ഗാലറി സന്ദർശിക്കൂ”, “ഷോപ്പ് ചെയ്യൂ, നടക്കൂ, പുഞ്ചിരിക്കൂ” തുടങ്ങിയ കൗതുകമുണർത്തുന്ന സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നത്. നഗരത്തിന്റെ തനതായ നവീകരണ ശൈലിയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന ഈ പുതിയ മാറ്റം യാത്രക്കാരിൽ ഒരേസമയം അത്ഭുതവും സന്തോഷവും ഉളവാക്കുന്നുണ്ട്.…

Read More

പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

ബെംഗളൂരു: തെരുവുകളിലെ മാലിന്യ നിക്ഷേപത്തിനും പൊതു ഡസ്റ്റ്ബിന്നുകളുടെ അഭാവത്തിനുമെതിരെ ജനകീയ കൂട്ടായ്മയുമായി കൊരമംഗലയിലെ പ്രദേശവാസികൾ. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിൽ മനംമടുത്ത്, സ്വന്തം ചെലവിൽ പ്രദേശത്തെ തെരുവുകൾ വൃത്തിയാക്കാനും ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇവിടുത്തെ ഒരുപറ്റം ആളുകൾ. സിദ്ധാർത്ഥ് ഡയാലാനി ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ കൊരമംഗലയുടെ പല ഭാഗങ്ങളുടെയും മുഖച്ഛായ മാറ്റിമറിച്ചു കഴിഞ്ഞു. പ്രദേശത്തെ നാല് പ്രധാന തെരുവുകളിലായി നിരവധി ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കുകയും, കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ രീതിയിൽ ഫുട്പാത്തുകളിൽ കുന്നുകൂടിക്കിടന്ന നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയുമാണ് ഈ ജനകീയ കൂട്ടായ്മ…

Read More

സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

ബെംഗളൂരു: വരാനിരിക്കുന്ന 2026-27 വിനോദസഞ്ചാര സീസണിന് മുന്നോടിയായി ദക്ഷിണേന്ത്യയിലെ പ്രമുഖ ആഡംബര ട്രെയിനായ ‘ഗോൾഡൻ ചാരിയറ്റിന്റെ’ (സുവർണ്ണ രഥം) യാത്രാനിരക്കുകൾ കുറയ്ക്കാൻ തീരുമാനം. ട്രെയിൻ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നിലവിലുള്ള ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു. വരും സീസണുകളിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള 12 യാത്രകളിൽ 10 എണ്ണത്തിലും ഈ ആനുകൂല്യം ലഭ്യമാകും. ഇതോടൊപ്പം ജൂൺ 30-നകമോ അതിന് മുൻപോ അഡ്വാൻസ് ബുക്കിംഗ് പൂർത്തിയാക്കുന്ന യാത്രക്കാർക്ക് 5 ശതമാനം അധിക ‘ഏർലി ബേർഡ്’ ഡിസ്‌കൗണ്ടും ലഭിക്കും.…

Read More

ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!” വിശദാംശങ്ങൽ

ബെംഗളൂരു: മെട്രോ പാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് നമ്മ മെട്രോ പർപ്പിൾ ലൈനിലെ ചില സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച (മേയ് 31) രാവിലെ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. ദീപാഞ്ജലി നഗർ മുതൽ ക്രാന്തിവീര സങ്കൊള്ളി രായണ്ണ (KSR) സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് രാവിലെ രണ്ട് മണിക്കൂർ നേരം ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നത്. ഞായറാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അട്ടിഗുപ്പെയ്ക്കും വിജയനഗറിനും ഇടയിലുള്ള പാതയിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ…

Read More