ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

ബെംഗളൂരു: ഐടി നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഔട്ടർ റിംഗ് റോഡ് (ORR) വലിയ നവീകരണത്തിനൊരുങ്ങുന്നു. ഈ ഭാഗത്തെ നിലവിലുള്ള 17.1 കിലോമീറ്റർ നീളമുള്ള ടാർ റോഡ് (അസ്ഫാൽറ്റ്) പൂർണ്ണമായും നീക്കം ചെയ്ത് കൂടുതൽ ഈടുനിൽക്കുന്ന സിമന്റ് കോൺക്രീറ്റ് റോഡാക്കി (വൈറ്റ് ടോപ്പിങ്ങ്) മാറ്റാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികയും (ബിബിഎംപി) കർണാടക സർക്കാരും തീരുമാനിച്ചു. ഏകദേശം 378 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. നിർമാണ പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിക്കും. നഗരത്തിലെ 23…

Read More

പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

അഹമ്മദാബാദ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസിന്റെ പിടിയിലായി. ഹേമന്ത് വൈഷ്ണവ് എന്ന പ്രതിയാണ് അഹമ്മദാബാദിൽ വെച്ച് അറസ്റ്റിലായത്. ഒളിവിലായിരുന്ന കാലയളവിൽ പേര് മാറ്റി സിനിമാരംഗത്ത് സജീവമായ ഇയാൾ ബോളിവുഡിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. 2005 ജൂൺ 15-ന് ഭൂമി തർക്കത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഹേമന്തും സഹോദരനുമടക്കം അഞ്ച് പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.…

Read More

കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട്: കാറിന് തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് (34) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ മെയ് 15-നായിരുന്നു രജിൻ ലാലിന്റെ ഭാര്യയും പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയുമായ സോന കാറിനുള്ളിൽ വെന്തുമരിച്ചത്. ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം ഇരുവരും…

Read More

നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

ന്യൂഡൽഹി: പുതിയ തലമുറയിലെ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന പരമ്പരാഗത പരാതികൾക്ക് ട്രോളുകളിലൂടെയും മീമുകളിലൂടെയും മറുപടി നൽകി സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന ഹാസ്യ-രാഷ്ട്രീയ കൂട്ടായ്മ. പണക്കൊഴുപ്പും അഴിമതിയും കാലുമാറ്റവും നിറഞ്ഞ രാഷ്ട്രീയത്തോട് വിമുഖത പുലർത്തിയിരുന്ന ഇന്ത്യൻ യുവത്വത്തിന്റെ ഡിജിറ്റൽ ശബ്ദമായി മാറിയിരിക്കുകയാണ് ഈ പുതിയ കൂട്ടായ്മ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു വിവാദ പരാമർശമാണ് ഈ പാർട്ടിയുടെ രൂപീകരണത്തിന് പരോക്ഷമായി കാരണമായത്. കോടതി വാദത്തിനിടയിൽ, വ്യാജ ബിരുദങ്ങളുമായി സിസ്റ്റത്തെ ആക്രമിക്കുന്ന ചിലരെ…

Read More

‘ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന’; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇന്ത്യയെയും നരേന്ദ്ര മോദി സർക്കാരിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തിരുന്ന് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ആസൂത്രണം ചെയ്ത വലിയൊരു ഗൂഢാലോചനയാണ് ‘കോക്രോച്ച് പാർട്ടി’ എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും വിവരങ്ങളും നിരന്തരം പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ ശ്രമം. ഈ രാജ്യവിരുദ്ധ നീക്കങ്ങൾക്ക് ഇന്ത്യയിലെ ചില പ്രതിപക്ഷ പാർട്ടികളുടെ സഹായമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയ, ബോട്ടുകൾ, നിർമ്മിത ബുദ്ധി (എ.ഐ) എന്നിവ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ…

Read More

മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും യു.എ.ഇയിലെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35), ഏകമകൾ റുഹി എന്നിവരെയാണ് ബുധനാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലായിരുന്നു ആർഷയും മകളും താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹിലിന്റെ പിതാവും സഹോദരനും കുടുംബവുമെല്ലാം യു.എ.ഇയിൽ തന്നെയാണ്…

Read More

ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

ബെംഗളൂരു: ഐ.ടി നഗരത്തെ നടുക്കിയ പ്രിയങ്ക ഗുപ്ത കൊലക്കേസിൽ ഭർത്താവും ഇൻഫോസിസ് എച്ച്.ആർ. ഉദ്യോഗസ്ഥനുമായ സതീഷ് ഗുപ്തയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2010 ഓഗസ്റ്റ് പത്തിന് ബെംഗളൂരുവിലെ ഫ്ലാറ്റിൽ വെച്ച് ഡൽഹി പബ്ലിക് സ്കൂൾ അധ്യാപികയായ പ്രിയങ്കയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഏഴ് വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ അതിവിദഗ്ദ്ധമായ നീക്കങ്ങളാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പൊളിച്ചത്. സംഭവദിവസം പുലർച്ചെ സതീഷ് ജോഗിങ്ങിന് പോയ സമയത്ത്, വീട്ടിൽ അപരിചിതർ…

Read More

സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി

തൃശൂർ: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ദീർഘനാളത്തെ പ്രണയത്തിനും ലിവിങ് ടുഗെദർ ജീവിതത്തിനും ശേഷമാണ് ഇരുവരും ഔദ്യോഗികമായി ഒന്നായത്. താലികെട്ടിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച താരങ്ങൾ തങ്ങൾക്കെതിരെ ഉയർന്ന ഗോസിപ്പുകൾക്കും വിമർശനങ്ങൾക്കും മറുപടി നൽകി. നടി വരദയുമായുള്ള ജിഷിന്റെ വിവാഹമോചനം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും, അമേയ കാരണമാണ് ജിഷിൻ വിവാഹമോചിതനായതെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്നും…

Read More

മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: മുൻ നിയമസഭാ കൗൺസിൽ അംഗം (എം.എൽ.സി) സോമശേഖറിന്റെ ആഡംബര കാറിൽ നിന്ന് 10 ലക്ഷം രൂപയുമായി ഡ്രൈവർ കടന്നുകളഞ്ഞു. ബെംഗളൂരുവിലെ രാജാജിനഗറിലാണ് ഈ വൻ കവർച്ച നടന്നത്. സംഭവത്തിൽ രാജാജിനഗർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷമായി സോമശേഖറിന്റെ വ്യക്തിഗത ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന നരസിംഹമൂർത്തിയാണ് കേസിലെ പ്രതിയെന്ന് പോലീസ് അറിയിച്ചു. മുൻ എം.എൽ.സി തന്റെ ബിഎംഡബ്ല്യു കാറിലെ ബാഗിനുള്ളിലാണ് 10 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. മെയ് 15-ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. വാഹനം പാർക്ക് ചെയ്തിരുന്ന…

Read More

പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

ബെംഗളൂരു: പടിഞ്ഞാറൻ ഏഷ്യയിലെ (മിഡിൽ ഈസ്റ്റ്) ആഭ്യന്തര സംഘർഷങ്ങൾ വിമാന സർവീസുകളെ ബാധിക്കുകയും പുതിയ ബുക്കിംഗുകളുടെ വേഗത കുറയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ബെംഗളൂരുവിൽ നിന്നുള്ള ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ദുബായ് തുടരുന്നതായി വിമാനത്താവള-യാത്രാ വ്യവസായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗൾഫ് റൂട്ടുകളിലെ ഒന്നിലധികം സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ടെങ്കിലും, ദുബായിലേക്കുള്ള യാത്രാ ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടില്ല. നിലവിലെ സംഘർഷാവസ്ഥ ഇന്ത്യയെ ഗൾഫുമായി ബന്ധിപ്പിക്കുന്ന വ്യോമയാന ശൃംഖലകളിൽ, പ്രത്യേകിച്ച് അബുദാബി, ദോഹ, റിയാദ്, ദുബായ് തുടങ്ങിയ റൂട്ടുകളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും, ബെംഗളൂരുവിൽ…

Read More