ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിന് സമീപമുള്ള നാഗ്പൂരിൽ ചെറുകിട വ്യാപാരിയെ വലച്ച് വിചിത്രമായ മോഷണം. പ്രദേശത്തെ ‘ശ്രീ ലക്ഷ്മി ദേവി റൈസ് കോർണർ’ എന്ന കടയിൽ നിന്നും ഒരു സ്ത്രീ തുടർച്ചയായി തേങ്ങ മോഷ്ടിക്കുന്നതാണ് ഉടമയ്ക്ക് തലവേദനയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഏപ്രിൽ 15-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്ത്രീ കടയുടെ പരിസരത്തെത്തി 15-ഓളം തേങ്ങകൾ മോഷ്ടിച്ചത്. ഇത് ആദ്യമായല്ല ഇവർ ഇവിടെ മോഷണം നടത്തുന്നതെന്ന് കടയുടമ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി മോഷ്ടാവിനെ കൈയോടെ പിടികൂടാൻ കടയുടമ…
Read MoreMonth: May 2026
ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
ബെംഗളൂരു: സ്പെയിനിലെ മാഡ്രിഡിൽ നടന്ന 2026-ലെ ആഗോള ജല ഉച്ചകോടിയിൽ (Global Water Summit) അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി ബംഗളൂരു ജലവിതരണ ഓവുചാൽ ബോർഡ് (BWSSB). ഉച്ചകോടിയിലെ മൂന്ന് പ്രധാന അവാർഡ് വിഭാഗങ്ങളിലായി ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ബി.ഡബ്ല്യു.എസ്.എസ്.ബി ഇടംപിടിച്ചത്. മെയ് 18 മുതൽ 20 വരെ മാഡ്രിഡിൽ നടന്ന ഉച്ചകോടിയിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക ജലവിതരണ ഏജൻസിയാണ് ബംഗളൂരുവിലേത്. നഗരത്തിലെ ജലമാനേജ്മെന്റ് പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയൊരു ആഗോള അംഗീകാരമാണിത്. ജലസംരക്ഷണം, മലിനജല പുനരുപയോഗം, സുസ്ഥിര…
Read Moreബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
ബെംഗളൂരു: ദീർഘകാലമായി നീണ്ടുപോയ ബെംഗളൂരുവിലെ കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് നാലുവരി റെയിൽപ്പാത (Rail-Quadrupling) നിർമാണം ഒടുവിൽ പൂർത്തിയാകുന്നു. പദ്ധതിയുടെ 75 ശതമാനത്തോളം ജോലികളും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള നിർമാണപ്രവർത്തനങ്ങൾ വരും മാസങ്ങളിൽ പൂർത്തിയാക്കി 2027 മാർച്ചോടെ പാത പൂർണ്ണ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ബെംഗളൂരു കന്റോൺമെന്റിനെ വൈറ്റ്ഫീൽഡുമായി ബന്ധിപ്പിക്കുന്ന ഈ 19 കിലോമീറ്റർ പാത നിലവിലുള്ള രണ്ട് വരികളിൽ നിന്നും നാല് വരികളായാണ് ഉയർത്തുന്നത്. ഇതോടെ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ സബർബൻ റൂട്ടിലെ യാത്രാക്ലേശത്തിന് വലിയതോതിൽ ആശ്വാസമാകും. ബെംഗളൂരു കന്റോൺമെന്റ്, ഭയ്യപ്പനഹള്ളി, കെആർ പുരം, ഹൂഡി, വൈറ്റ്ഫീൽഡ്…
Read Moreമാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
ന്യൂഡൽഹി: പ്രസവാവധിക്ക് ശേഷം കായികരംഗത്തേക്ക് മടങ്ങിവരുന്ന പ്രശസ്ത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് പ്രഖ്യാപിച്ച റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) നടപടിയെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ ഫോഗട്ടിന് പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മാതൃത്വത്തെ ആഘോഷിക്കുന്ന ഒരു രാജ്യത്ത് ഫെഡറേഷൻ കായികതാരങ്ങളോട് ‘പ്രതികാര ബുദ്ധിയോടെ’ പെരുമാറരുതെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഊന്നിപ്പറഞ്ഞു. മുൻകാല സെലക്ഷൻ മാനദണ്ഡങ്ങളിൽ നിന്ന് ഫെഡറേഷൻ പെട്ടെന്ന് വ്യതിയാനം വരുത്തിയതിനെ കോടതി…
Read Moreബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ
ബെംഗളൂരു: കത്തുന്ന വേനൽച്ചൂടിൽ വലഞ്ഞിരുന്ന സിലിക്കൺ സിറ്റിക്ക് ആശ്വാസമേകി ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ശനിയാഴ്ച (മേയ് 23) പുലർച്ചെയോടെയാണ് നഗരത്തിൽ പരക്കെ മഴ ആരംഭിച്ചത്. വാരാന്ത്യത്തിന്റെ തുടക്കത്തിൽ പെയ്ത മഴ നഗരവാസികൾക്ക് ഏറെ കുളിർമയേകുന്ന അനുഭവമായി മാറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിൽ മിതമായ വെയിലാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ മുതൽ തന്നെ ആകാശം പൂർണ്ണമായും മേഘാവൃതമായിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ശാന്തിനഗർ, റിച്ച്മണ്ട് ടൗൺ, മജസ്റ്റിക്, കോർപ്പറേഷൻ സർക്കിൾ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ ശക്തമായ മഴ…
Read Moreരഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
മുംബൈ: കഴുത്തിൽ മംഗല്യസൂത്രവും കൈകളിൽ പച്ച വളകളും ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണ റണാവത്ത്. താൻ ആരും അറിയാതെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാർത്തകൾ കാട്ടുതീ പോലെ പടർന്ന പശ്ചാത്തലത്തിലാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. താൻ ഒരിക്കലും രഹസ്യമായി വിവാഹം കഴിക്കില്ലെന്ന് കങ്കണ ആരാധകർക്ക് ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം പിങ്ക് സൽവാർ സ്യൂട്ടും മംഗല്യസൂത്രവും ധരിച്ച് ഒരു കെട്ടിടത്തിൽ നിന്ന് കാറിലേക്ക് നടക്കുന്ന കങ്കണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കനത്ത…
Read Moreഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് ‘കോക്രോച്ച് ജനത പാർട്ടി’; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
മുംബൈ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ പേരു കൊണ്ടും പ്രവർത്തനശൈലി കൊണ്ടും തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ രാഷ്ട്രീയപ്രവേശനത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച മകന്റെ പുതിയ നീക്കങ്ങളിൽ മാതാപിതാക്കളായ ഭഗവാന്‍ ദിപ്‌കെയും അനിത ദിപ്കെയും കടുത്ത ആശങ്ക രേഖപ്പെടുത്തി. അവൻ സുരക്ഷിതമായി വീട്ടിലെത്തണമെന്ന് മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, രാഷ്ട്രീയത്തിൽ തുടരണോ വേണ്ടയോ എന്നത് അവന്റെ തീരുമാനമാണെങ്കിലും അതിനോട് തങ്ങൾക്ക് താല്പര്യമില്ലെന്നും മറാത്തി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഇക്കാര്യത്തിൽ…
Read Moreബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കർണാടക പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അറസ്റ്റ്. വയനാട്ടിൽ വെച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റ് മുഖേന ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. മേയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.…
Read Moreതമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി
ചെന്നൈ: ഭാവിയിൽ തമിഴ്‌നാട്ടിലെ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ ചികിത്സകൾക്കായി സർക്കാർ ആശുപത്രികളെ മാത്രമേ ആശ്രയിക്കാവൂ എന്ന തരത്തിലുള്ള പുതിയ നടപടിക്രമം സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. കെ.ജി. അരുൺരാജ് ഉറപ്പുനൽകി. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളുടെ ഗുണനിലവാരവും ശുചിത്വവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേശപ്രകാരമാണ് ഇത്തരമൊരു സുപ്രധാന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ അനാവശ്യമായ ഫീസുകളും പരിശോധനകളും നിർദ്ദേശിച്ചുകൊണ്ട് ജനങ്ങളുടെ പണം…
Read Moreനമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
ബെംഗളൂരു: സിവിൽ സർവീസ് (പ്രാഥമിക) പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിനായി നമ്മ മെട്രോ ഞായറാഴ്ച സർവീസ് നേരത്തെ ആരംഭിക്കും. സാധാരണ ഞായറാഴ്ചകളിൽ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന സർവീസുകൾക്ക് പകരം, എല്ലാ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും രാവിലെ 6 മണിക്ക് തന്നെ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. പർപ്പിൾ, ഗ്രീൻ ലൈനുകളിലെ പ്രധാന അറ്റങ്ങളായ വൈറ്റ്ഫീൽഡ് (കാടുഗോഡി), ചല്ലഘട്ട, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, ബയ്യപ്പനഹള്ളി തുടങ്ങിയ എല്ലാ പ്രധാന ടെർമിനൽ പോയിന്റുകളിൽ നിന്നും…
Read More