ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചിറ്റാപൂർ താലൂക്കിലെ ലാഡ്‌ലാപുരയ്ക്ക് സമീപമുള്ള ദേശീയ പാതയിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. ചിറ്റാപൂർ താലൂക്കിലെ ഇംഗലഗി ഗ്രാമവാസികളായ തോലുസാബ് കേഷ്വർ (27), ഹുസൈൻ ഷാ (48), മൈബൂബ് അലി (45), റസൂൽ ബി (42), ഫാത്തിമ അലി (38) എന്നിവരാണ് മരിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്കായി യാദ്ഗിറിലേക്ക് പോയ കുടുംബം ജോലി പൂർത്തിയാക്കി അർദ്ധരാത്രിയിൽ ക്രൂയിസർ വാഹനത്തിൽ സ്വന്തം നാടായ ഇംഗലഗിയിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ലാഡ്‌ലാപുരയ്ക്ക് സമീപം…

Read More

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പുതിയ വർധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 87 പൈസ വര്‍ധിച്ച് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി ഉയർന്നു. ഡീസല്‍ വിലയാകട്ടെ 91 പൈസ വര്‍ധിച്ച് 91.58 രൂപയില്‍ നിന്ന് 92.49 രൂപയിലുമെത്തി. കേരളത്തിലും വിലവർധനവ് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ…

Read More

ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ 21 ദിവസത്തേക്ക് കർശന ആരോഗ്യ നിരീക്ഷണത്തിനും സ്വയം നിരീക്ഷണത്തിനും വിധേയരാകണമെന്ന് കർണാടക ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ വകുപ്പ്, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണവും വ്യാപാര സാധ്യതകളും കണക്കിലെടുത്ത് മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി), ഉഗാണ്ട എന്നീ രാജ്യങ്ങളിലെ എബോള വ്യാപനം കണക്കിലെടുത്ത്, ലോകാരോഗ്യ സംഘടന (WHO) 2026 മെയ് 17-ന്…

Read More

നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

ബെംഗളൂരു: അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി ദക്ഷിണ പശ്ചിമ റെയില്‍വേ. നേരത്തെ മേയ് അവസാനം വരെ സര്‍വീസ് അനുവദിച്ച ട്രെയിനുകളാണ് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചത്. സര്‍വീസ് നീട്ടിയത് ഇവയൊക്കെ  ഹുബ്ബള്ളി –കൊല്ലം സ്പെഷ്യല്‍0-7313(ശനിയാഴ്ചകളിൽ സര്‍വീസ്) ജൂൺ 21 വരെ കൊല്ലം–ഹുബ്ബള്ളി സ്പെഷ്യല്‍ -07314(തിങ്കളാഴ്ചകളിൽ) 22 വരെ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് – 06523 (തിങ്കളാഴ്ചകളിൽ) ജൂൺ 22 വരെ തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു-06524 (ചൊവ്വാഴ്ചകളിൽ) 23 വരെ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത്…

Read More

ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

ബെംഗളൂരു: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനായി ബെംഗളൂരു നഗരത്തിൽ പുതുതായി നിശ്ചയിച്ച പ്രത്യേക കേന്ദ്രങ്ങൾ (Feeding Spots) ലക്ഷ്യം കാണാതെ പരാജയപ്പെടുന്നു. അശാസ്ത്രീയമായ സ്ഥലനിർണ്ണയം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പൊതുജനങ്ങളുടെ അവഗണന എന്നിവയാണ് ഇതിന് കാരണമായി മൃഗസംരക്ഷണ പ്രവർത്തകരും പ്രദേശവാസികളും ചൂണ്ടിക്കാണിക്കുന്നത്. തെരുവ് നായ്ക്കൾക്ക് ആഹാരം നൽകുന്നത് നിയന്ത്രിക്കുന്നതിനും, മനുഷ്യരും നായ്ക്കളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിനും, വന്ധ്യംകരണ പദ്ധതികൾ കൂടുതൽ എളുപ്പമാക്കുന്നതിനുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജിബിഎ) നഗരസഭയും ചേർന്ന് നൂറുകണക്കിന് ഔദ്യോഗിക ഭക്ഷണകേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ ഉപയോഗശൂന്യമോ മാലിന്യങ്ങൾ…

Read More

ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു

electric car bike

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹന (ഇ.വി) ചാർജിംഗിനിടെയുണ്ടായ തീപിടുത്തത്തിൽ 65-കാരനായ ഓട്ടോ ഡ്രൈവർ മരിച്ച പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് ഇ.വി സുരക്ഷാ മാനദണ്ഡങ്ങൾ (SOP) നടപ്പിലാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനസാന്ദ്രതയേറിയ താമസമേഖലകളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. നിലവിൽ നാഷണൽ ബിൽഡിംഗ് കോഡ് (NBC) 2016-ലെ നിർദ്ദേശങ്ങളാണ് കർണാടക അഗ്നിശമന സേന പിന്തുടരുന്നത്. എന്നാൽ, ഇ.വി ചാർജിംഗിന് മാത്രമായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. പുതുതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള NBC 2025 മാനദണ്ഡങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ചാർജറുകളുടെ ഗുണനിലവാരം, വാഹനങ്ങൾ തമ്മിലുള്ള ദൂരം, വെന്റിലേഷൻ സൗകര്യങ്ങൾ…

Read More

കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

ബംഗളൂരു: കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില വീണ്ടും വർദ്ധിക്കുന്നു. വൈദ്യുതി നിരക്ക്, പാൽ വില, മദ്യത്തിന്റെ വില, എൽ.പി.ജി നിരക്കുകൾ എന്നിവയിലുണ്ടായ പുതിയ വർദ്ധനവ്, പണപ്പെരുപ്പം മൂലം ഇതിനകം തന്നെ പ്രതിസന്ധിയിലായ സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെസ്കോം (BESCOM), സെസ്ക് (CESC) പരിധികളിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കൾ ഇനി മുതൽ ഉയർന്ന നിരക്ക് നൽകേണ്ടി വരും. ബെസ്കോം പരിധിയിൽ യൂണിറ്റിന് 56 പൈസയും സെസ്ക് പരിധിയിൽ 15 പൈസയുമാണ് വർദ്ധിപ്പിച്ചത്.…

Read More

ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

ബെംഗളൂരു: ജാതി അധിക്ഷേപ കേസിൽ ആർ.ആർ നഗർ ബി.ജെ.പി എം.എൽ.എ മുനിരത്‌നയ്ക്ക് വൻ നിയമശ്വാസം. ബെംഗളൂരുവിലെ വ്യാലികാവൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി എം.എൽ.എയെ കുറ്റവിമുക്തനാക്കി. മുൻ ബി.ബി.എം.പി കോർപ്പറേറ്റർ വേലു നായ്ക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുനിരത്‌നയ്‌ക്കെതിരെ കേസ് എടുത്തിരുന്നത്. മുനിരത്‌ന തനിക്കെതിരെ ജാതീയമായ അധിക്ഷേപങ്ങൾ നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. തുടർന്ന് കർണാടക പ്രത്യേക അന്വേഷണ സംഘം (SIT) കേസ് ഏറ്റെടുക്കുകയും എം.എൽ.എമാർക്കും എം.പിമാർക്കുമായുള്ള പ്രത്യേക കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ മുന്നോട്ട് പോകാൻ…

Read More

തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

ബെംഗളൂരു : ജില്ലയിലെ ഹൊന്നാലി താലൂക്കിലുള്ള സസ്വിഹള്ളിക്ക് സമീപം തുംഗഭദ്ര നദിയിൽ കൂറ്റൻ മുതലയെ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തുന്നു. രാംപുര ഗ്രാമത്തിനടുത്തുള്ള നദീതീരത്ത് മുതല അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണുകളിൽ പകർത്തിയിട്ടുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കായി നദിയെ ആശ്രയിക്കുന്ന ഗ്രാമവാസികൾ ഇപ്പോൾ കടുത്ത ഭീതിയിലാണ്. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ദിവസവും നദിയിലെത്തുന്നവർക്കും തീരത്ത് മേയാൻ വിടുന്ന കന്നുകാലികൾക്കും മുതലയുടെ സാന്നിധ്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതേസമയം, ഈ പ്രദേശത്ത് മണൽ ഖനനം നടക്കുന്നുണ്ടെന്നും ഇത് മുതലകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ടാകാമെന്നും ഗ്രാമവാസികൾ…

Read More

പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

കോഴിക്കോട്: ജനവാസ മേഖലയിൽ പട്ടാപ്പകൽ ഇറങ്ങിയ കുറുനരിയുടെ കടിയേറ്റ് പന്ത്രണ്ടുകാരന് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകന്‍ ജസ്മല്‍ (12) ആണ് ആക്രമണത്തിന് ഇരയായത്. ചെറുവാടിയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു വിദ്യാർത്ഥി. ഉച്ചയോടെ ചെറുവാടിയിലെ പള്ളിയില്‍നിന്ന് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജസ്മലിനെ നേരെ ഓടിയെത്തിയ കുറുനരി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിനാണ് കടിയേറ്റത്. ഒന്നിലധികം തവണ കുറുനരി കടിച്ചു പരിക്കേൽപ്പിച്ചതായാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. ആക്രമണത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…

Read More