മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ചൂടിന് ആശ്വാസമേകി ബുധനാഴ്ച വൈകുന്നേരം വീണ്ടും കനത്ത മഴ പെയ്തു. എന്നാൽ പീക്ക് അവേഴ്സിൽ പെയ്ത മഴ നഗരത്തിലെ പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. ജെ.സി റോഡ്, കോർപ്പറേഷൻ, കെ.ആർ മാർക്കറ്റ്, ടൗൺഹാൾ പരിസരങ്ങൾ, മല്ലേശ്വരം തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ റിപ്പോർട്ട് ചെയ്തത്. ഓഫീസ് കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരെയും വാഹനയാത്രക്കാരെയും ഇത് കടുത്ത ദുരിതത്തിലാഴ്ത്തി. വരും മണിക്കൂറുകളിൽ ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ ഇടത്തരം മഴയ്ക്കും ആലിപ്പഴ വർഷത്തിനും…

Read More

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

ബെംഗളൂരു: സമീപവർഷങ്ങളിലായി ബെംഗളൂരു നഗരത്തിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളുടെ (Thunderstorms) നിരക്കിൽ വലിയ രീതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തുന്നതായി പുതിയ ശാസ്ത്രീയ പഠനം. അതിവേഗം വളരുന്ന നഗരത്തിലെ ജനങ്ങളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ ഭദ്രത, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കടുത്ത ആശങ്ക ഉയർത്തുന്നതാണ് ഈ പുതിയ കണ്ടെത്തൽ. ദീർഘകാലത്തെ കാലാവസ്ഥാ വ്യതിയാന വിവരങ്ങൾ അപഗ്രഥിച്ച ഗവേഷകർ, മുൻ ദശകങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിൽ ഇപ്പോൾ പ്രതിവർഷം ഇടിമിന്നലുള്ള ദിവസങ്ങളും ശക്തമായ മിന്നൽപ്പിണരുകളും ഗണ്യമായി വർദ്ധിച്ചതായി ചൂണ്ടിക്കാണിക്കുന്നു. പഠനവിവരങ്ങൾ പ്രകാരം ബെംഗളൂരുവിൽ ഇപ്പോൾ പ്രതിവർഷം ശരാശരി 40 മുതൽ 45…

Read More

ബെംഗളൂരുവിൽ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു: ‘കോക്രോച്ച് ജനതാ പാർട്ടി കർണാടക’ എന്ന പേരിൽ ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ നിയമവിരുദ്ധമായി മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആഹ്വാനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്. 2026 മേയ് 24-ന് ടൗൺ ഹാളിന് മുന്നിൽ ഒത്തുകൂടാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു പരിപാടിക്കായി ആരും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും ഇതിന് പോലീസ് അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ടൗൺ ഹാളിന് മുന്നിൽ ഇത്തരമൊരു പരിപാടി നടത്തുന്നതിന് പോലീസ് വകുപ്പോ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയോ (ജിബിഎ) യാതൊരുവിധ…

Read More

രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ‘ജോര്‍ജുകുട്ടി’; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

drishyam

കൊച്ചി: തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്ത് രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം ലഭിച്ച വൻ വരവേൽപ്പ് രണ്ടാം ദിവസവും തുടരുകയാണ്. ഇതോടെ റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രേക്ഷകർ ഈ ചിത്രത്തിനായി എത്രത്തോളം…

Read More

‘അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും’; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രശസ്തമായ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. തന്റെ ആക്ഷേപഹാസ്യ നീക്കങ്ങൾ അവസാനിപ്പിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങൾ അഭിജിത് തന്നെയാണ് പുറത്തുവിട്ടത്. ഭീഷണിയെത്തുടർന്ന് മധ്യപ്രദേശ് സ്വദേശിയായ അഭിജിത്തിന്റെ രക്ഷിതാക്കൾ വൻ ആശങ്കയിലാണ്. “കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക, പകരം നിങ്ങള്‍ക്ക് പണം ലഭിക്കും, ബിജെപിയില്‍ ചേരുക; അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും” എന്നതായിരുന്നു എക്സ് പ്ലാറ്റ്‌ഫോമിലൂടെ അഭിജിത്തിന് ലഭിച്ച പ്രധാന ഭീഷണി സന്ദേശങ്ങളിലൊന്ന്. പാര്‍ട്ടി രൂപീകരിച്ച…

Read More

ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

ബെംഗളൂരു : ധർമ്മസ്ഥലയിലെ കൂട്ടക്കല്ലറ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (SIT) നെത്രാവതി നദിക്ക് സമീപമുള്ള ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘം പ്രദേശത്ത് പുനഃപരിശോധനയ്ക്കായി എത്തിയത്. വനമേഖലയിൽ നിന്ന് തലയോട്ടി കണ്ടെടുത്തെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പരാതിക്കാരനും സാക്ഷിയുമായ ചിന്നയ്യ എന്ന ചിന്ന സി.എൻ ഈ തലയോട്ടി മുൻപ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, താൻ വ്യക്തിപരമായി വനത്തിൽ നിന്ന് തലയോട്ടി തോണ്ടിയെടുത്തതല്ലെന്ന് ഇയാൾ പിന്നീട്…

Read More

ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

ബെം​ഗളൂരു: ബെല്ലാരിയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. ഗാന്ധിനഗർ, എപിഎംസി, ബ്രൂസ്‌പേട്ട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ നാല് വീടുകളിൽ നിയമവിരുദ്ധമായി പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് മൂന്ന് സ്റ്റേഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥർ ഒന്നിച്ച് ചേർന്ന് സംയുക്തമായി ഒരേസമയം ഈ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു. ആസൂത്രിതമായി നടത്തിയ ഈ ഓപ്പറേഷനിൽ പെൺവാണിഭ റാക്കറ്റിൽ ഉൾപ്പെട്ട ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിനിടെ ഇരകളാക്കപ്പെട്ട എട്ട് സ്ത്രീകളെ പോലീസ് സംഘം…

Read More

നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

ബെംഗളൂരു: വരാനിരിക്കുന്ന യു.പി.എസ്.സി (UPSC) പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം നമ്മ മെട്രോ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. മെയ് 24 ഞായറാഴ്ച മെട്രോ സർവീസുകൾ നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനാണ് ഈ തീരുമാനം. സാധാരണയായി ഞായറാഴ്ചകളിൽ രാവിലെ 7 മണിക്കാണ് മെട്രോ സർവീസുകൾ ആരംഭിക്കാറുള്ളത്. എന്നാൽ പരീക്ഷ പ്രമാണിച്ചുള്ള പ്രത്യേക ഇളവുകൾ അനുസരിച്ച് മെയ് 24-ന് രാവിലെ 6 മണിക്ക് തന്നെ ട്രെയിൻ സർവീസുകൾ പ്രവർത്തനമാരംഭിക്കും. പരീക്ഷാർത്ഥികൾക്ക് ഈ…

Read More

എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

 ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ ശേഖരണ ഉപകരണം ധരിച്ച് പച്ചക്കറി വിൽപ്പന നടത്തുന്ന ബെംഗളൂരുവിലെ ഒരു തെരുവ് കച്ചവടക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വൈഭവ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇതിനകം 53 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ ഇയാളുടെ വരുമാനത്തെക്കുറിച്ചും എഐ സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ചുമുള്ള ചർച്ചകൾ ഇന്റർനെറ്റിൽ സജീവമായിരിക്കുകയാണ്. ക്യാമറകളും സെൻസറുകളും ഘടിപ്പിച്ച ഒരു പ്രത്യേക ഹെഡ്ഗിയർ (തലയിൽ ധരിക്കുന്ന ഉപകരണം) ധരിച്ചാണ് ഈ വ്യാപാരി പച്ചക്കറി വിൽക്കുന്നത്. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി യഥാർത്ഥ ലോകത്തെ ദൃശ്യങ്ങളും…

Read More

കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

ബെവർലി ഹിൽസ്: റെസ്റ്റോറന്റിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറത്തുനിന്ന് കൊണ്ടുവന്ന കേക്ക് മുറിച്ചു നൽകിയതിന് വൻ തുക സർവീസ് ചാർജ് ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. അമേരിക്കയിലെ ബെവർലി ഹിൽസിലുള്ള ‘പോസ’ എന്ന പ്രമുഖ റെസ്റ്റോറന്റാണ് കേക്ക് മുറിച്ചതിന് മാത്രം ബില്ലിൽ 110 ഡോളർ (ഏകദേശം 10,650 രൂപ) ചേർത്തത്. ഒരു പ്രമുഖ ഫുഡ് ഇൻഫ്ലുവൻസർ തനിക്ക് ലഭിച്ച ഭീമമായ ബില്ലിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആഘോഷത്തിൽ പങ്കെടുത്ത 11 പേർക്കായി ഒരാൾക്ക് 10 ഡോളർ (ഏകദേശം 830 രൂപ) വീതം…

Read More