കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാർ ഗതാഗത സെക്രട്ടറിക്ക് കൈമാറി. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസുകളിലും സൗജന്യയാത്ര നടപ്പാക്കുകയാണെങ്കിൽ പ്രതിമാസം 112 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് മാസത്തെ യാത്രക്കാരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് നിലവിൽ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നത്. വിവിധ തരം സർവീസുകളിൽ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം തരംതിരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം…

Read More

ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

taxi

ഫ്ലോറിഡ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് യാത്രാക്കാരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്ക് പ്ലാറ്റ്ഫോമിൽ വിലക്ക്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് പ്രമുഖ ഓൺലൈൻ ടാക്സി സർവീസായ ‘ലിഫ്റ്റ്’ (Lyft) ഡ്രൈവർ യാത്രക്കാരുടെ സീറ്റിൽ അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ ചിത്രങ്ങൾ കൃത്രിമമായി നിർമ്മിച്ച് കമ്പനിക്ക് നൽകി അധിക ക്ലീനിംഗ് ഫീസ് തട്ടിയെടുക്കാൻ ശ്രമിച്ചത്. തട്ടിപ്പ് പുറത്തായതോടെ ഡ്രൈവറെ കമ്പനി ആജീവനാന്തമായി പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്താക്കി. ബോക രേട്ടൻ സ്വദേശിയായ ബെർട്ട് ഗോർ എന്ന വ്യക്തിക്കാണ് കഴിഞ്ഞ ശനിയാഴ്ച ബാങ്കിൽ…

Read More

മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

ബെംഗളൂരു: മഡിവാളയിൽ ഇരുപതുകാരിയായ മലയാളി കോളേജ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്തുവന്നു. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ കർണാടക പോലീസ് കമ്മീഷണർ നേരിട്ട് ഇടപെട്ട് ഡിസിപിയെ വിളിപ്പിക്കുകയും കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തേടുകയും ചെയ്തു. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചതിനെ തുടർന്ന് കേസ് മഡിവാളയിൽ നിന്നും ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആടുഗോഡി എസിപിക്കാണ് നിലവിൽ അന്വേഷണ ചുമതല. പരാതി നൽകാനെത്തിയ പെൺകുട്ടിയോട്…

Read More

കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയും ശക്തമായ കാറ്റും നമ്മ മെട്രോ സർവീസുകളെ പൂർണ്ണമായി തടസ്സപ്പെടുത്തി. മോശം കാലാവസ്ഥയെ തുടർന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന്റെ (ബിഎംആർസിഎൽ) കീഴിലുള്ള ഗ്രീൻ, പർപ്പിൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ലൈനുകളിലെയും ട്രെയിൻ സർവീസുകൾ വൈകിയാണ് ഓടുന്നത്. ഓഫീസ് സമയത്തുണ്ടായ ഈ അപ്രതീക്ഷിത തടസ്സം ദൈനംദിന യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി. സംഭവത്തെ തുടർന്ന് ബിഎംആർസിഎൽ അടിയന്തര പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത കാറ്റും മഴയും കാരണമാണ് ട്രെയിൻ സർവീസുകൾ വൈകുന്നതെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ…

Read More

ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

ബെംഗളൂരു, മെയ് 22: കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ചില ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങളിലെ പല ജില്ലകളിലും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത കുറച്ചു ദിവസങ്ങളിൽ സംസ്ഥാനത്തെ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നും പലയിടങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. തെക്കൻ ഉൾനാടൻ ജില്ലകളായ ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, കോലാർ, തുംകൂർ, ചിക്കബെല്ലാപൂർ, രാമനഗര എന്നിവിടങ്ങളിൽ ഒന്നോ…

Read More

കാറിലെ വെള്ളക്കുപ്പി വില്ലനായേക്കാം; ജാഗ്രതാനിർദ്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: വാഹനയാത്രയ്ക്കിടെ നാം കാട്ടുന്ന ചെറിയ അശ്രദ്ധകൾ വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. യാത്രക്കാർ സാധാരണയായി കാറിന്റെ ഫ്ലോറിൽ അലസമായി ഇടുന്ന വെള്ളക്കുപ്പികൾ ബ്രേക്ക് പെഡലിനടിയിൽ കുടുങ്ങി അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഓർമ്മിപ്പിച്ചു. വാഹനം ഓടിക്കുന്നതിനിടയിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യം വരുമ്പോൾ, ഫ്ലോറിലുള്ള കുപ്പികൾ ഉരുണ്ട് ബ്രേക്ക് പെഡലിന് താഴെ കുടുങ്ങിയേക്കാം. ഇത് ബ്രേക്ക് പൂർണ്ണമായി അമർത്തുന്നതിന് തടസ്സമാവുകയും കൃത്യസമയത്ത് വാഹനം നിർത്താൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഡ്രൈവർ എത്ര പരിശ്രമിച്ചാലും ബ്രേക്ക്…

Read More

പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് ബംഗളൂരു അനേക്കൽ താലൂക്കിൽ വൻ പരിഭ്രാന്തി പരത്തി. അനേക്കൽ താലൂക്കിലെ ചിന്നയ്യ പാളയം ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശവാസിയായ സോമശേഖർ എന്ന യുവാവാണ് ജീവനൊടുക്കുമെന്ന ഭീഷണിയുമായി അപകടകരമായ രീതിയിൽ വൈദ്യുതി പോസ്റ്റിന് മുകളിൽ കയറിയത്. ഇതേതുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം കനത്ത പിരിമുറുക്കം അനുഭവപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷമായി സോമശേഖർ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രാദേശിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ അടുത്തിടെ യുവതി വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് യുവാവിനെ…

Read More

യൂത്തിന്റെ ‘പാറ്റ’ കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട രാഷ്ട്രീയ പരിഹാസ്യ കൂട്ടായ്മ ‘കോക്രോച്ച് ജനത പാർട്ടി’ (സി.ജെ.പി) യുവാക്കൾക്കിടയിൽ വൻ തരംഗമാകുന്നു. തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് അപ്രത്യക്ഷമായതിന് തൊട്ടുപിന്നാലെ പുതിയ അക്കൗണ്ട് തുറന്ന് പ്രവർത്തനം സജീവമാക്കിയിരിക്കുകയാണ് ഈ ജനറേഷൻ സെഡ് (Gen Z) കൂട്ടായ്മ. പ്രതീക്ഷിച്ചതുപോലെ തന്നെയാണ് സംഭവിച്ചതെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് കൂടി ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും പാർട്ടിയുടെ സ്ഥാപകനും സോഷ്യൽ മീഡിയ കോർഡിനേറ്ററുമായ അഭിജീത് ദീപ്കെ വെളിപ്പെടുത്തി. “മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും…

Read More

മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

Shigella_ VIRUS

ന്യൂഡൽഹി, മെയ് 21: കൊറോണ മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ലോകം പൂർണ്ണമായി കരകയറുന്നതിനിടയിൽ, ആഗോളതലത്തിൽ വീണ്ടും ആശങ്ക പടർത്തി മറ്റൊരു മാരക വൈറസിന്റെ വ്യാപനം. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അതിവേഗം പടരുന്ന ‘എബോള വൈറസ്’ അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിച്ച പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആശങ്കയുടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (PHEIC) പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതോടെ ഇന്ത്യയിലും പ്രതിരോധ നടപടികൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ പടർന്നുപിടിക്കുന്ന എബോളയുടെ ‘ബുണ്ടിബുഗ്യോ സ്ട്രെയിനിന്’ (Bundibugyo strain) നിലവിൽ ഔദ്യോഗിക വാക്സിനുകളോ പ്രത്യേക…

Read More

‘80% കർഷകരും അനുകൂലം’; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ

ബെംഗളൂരു : രാമനഗര ജില്ലയിലെ ബിദാദിക്ക് സമീപം നിർദേശിച്ചിട്ടുള്ള ഗ്രേറ്റർ ബംഗളൂരു ടൗൺഷിപ്പ് പദ്ധതിക്കായി 80 ശതമാനത്തോളം കർഷകർ ഭൂമി വിട്ടുനൽകാൻ സമ്മതം അറിയിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച പ്രഖ്യാപിച്ചു. ഭൂമി നഷ്ടപ്പെടുന്ന കർഷകർക്കുള്ള നഷ്ടപരിഹാര തുക ജൂൺ ആദ്യവാരം മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 30-ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ ഈ ബൃഹത്തായ പദ്ധതിക്ക് 18,133 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബംഗളൂരു സൗത്ത്, രാമനഗര താലൂക്കുകളിലെ ഒൻപത് ഗ്രാമങ്ങളിലായി ഏകദേശം…

Read More