ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

ബെംഗളൂരു: ജൂൺ മാസത്തോടെ നഗരത്തിലെ സ്കൂളുകൾ വീണ്ടും തുറക്കാനൊരുങ്ങുമ്പോൾ, രാവിലെയും വൈകുന്നേരവുമുണ്ടാകാൻ സാധ്യതയുള്ള കനത്ത ട്രാഫിക് കുരുക്കിനെ നേരിടാൻ ഒരുങ്ങുകയാണ് സിലിക്കൺ സിറ്റി. സ്കൂൾ മേഖലകളിലെ പാർക്കിങ് നിരോധനം, കുട്ടികളെ സ്കൂൾ വളപ്പിനുള്ളിൽ വെച്ച് മാത്രം വാഹനങ്ങളിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള 10 നിർദ്ദേശങ്ങളടങ്ങിയ പുതിയ മാർഗ്ഗരേഖ ട്രാഫിക് പോലീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, നഗരത്തിലെ പ്രധാന ബിസിനസ്സ് മേഖലയായ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (CBD) സ്കൂളുകളുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണ് പോലീസിന്റെ ഈ കൂട്ടത്തോടെയുള്ള ഉത്തരവുകളെന്നാണ് സ്കൂൾ മാനേജ്മെന്റുകളും ഗതാഗത ഓപ്പറേറ്റർമാരും ചൂണ്ടിക്കാണിക്കുന്നത്.…

Read More

ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ഗുണ്ടാവിളയാട്ടം തുടരുന്നു. അർദ്ധരാത്രിയിൽ റോഡിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവറെ മറ്റൊരു ഡ്രൈവറും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മേയ് 22-ന് നഗരത്തിലെ ഡബിൾ റോഡിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കെ.എച്ച് റോഡിൽ വെച്ച് മറ്റൊരു ഡ്രൈവറും സംഘവും ചേർന്ന് ഉബർ ക്യാബ് നടുറോഡിൽ തടയുകയായിരുന്നു. തുടർന്ന് ഡ്രൈവറെ കാറിൽ നിന്ന് ബലമായി പുറത്തേക്ക് വലിച്ചിറക്കി ഇവർ ക്രൂരമായി മർദ്ദിച്ചു. ആക്രമണം നടക്കുമ്പോൾ സമീപത്ത് ഒരു യുവതി…

Read More

ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി റോപ്‌വേകളും ഇൻവേർട്ടഡ് റെയിലുകളും ഉൾപ്പെടെയുള്ള വിവിധ തരം പോഡ് ടാക്സി (Pod Taxi) സംവിധാനങ്ങളെക്കുറിച്ച് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (B-SMILE) പഠനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പോഡ് ടാക്സികൾക്കായി അടുത്തിടെ മുംബൈ തറക്കല്ലിട്ടതിന് പിന്നാലെയാണ് ബെംഗളൂരുവും ഈ ആധുനിക യാത്രാസംവിധാനം നടപ്പിലാക്കാനുള്ള സാധ്യതകൾ തേടുന്നത്. മെട്രോ സ്റ്റേഷനുകളിൽ നിന്നും മറ്റ് പ്രധാന സ്റ്റോപ്പുകളിൽ നിന്നുമുള്ള യാത്രാസൗകര്യം (Last-mile connectivity) എളുപ്പമാക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി 2018-ൽ അന്നത്തെ ബൃഹത് ബെംഗളൂരു…

Read More

വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

ബെംഗളൂരു: സംസ്ഥാന സർക്കാർ ബിയറിനും പ്രീമിയം മദ്യത്തിനും വില കുറച്ച് 10 ദിവസങ്ങൾ പിന്നിട്ടിട്ടും, ബെംഗളൂരുവിലെ ഭൂരിഭാഗം മദ്യവിൽപ്പനശാലകളും ബാറുകളും ഇപ്പോഴും പഴയ കൂടിയ നിരക്കിൽ തന്നെ വിൽപന തുടരുന്നതായി പരാതി. സർക്കാരിന്റെ നികുതി ഇളവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നൽകാതെ, വ്യാപാരികൾ വൻ ലാഭം കൊയ്യുകയാണെന്നാണ് ആക്ഷേപം. ആൽക്കഹോളിന്റെ അളവ് (ശതമാനം) അടിസ്ഥാനമാക്കിയുള്ള പുതിയ നികുതി വ്യവസ്ഥ മെയ് 11 മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നത്. ഇതോടെ ഒരു കുപ്പി ബിയറിന് 10 രൂപ മുതൽ 75 രൂപ വരെയാണ് വില കുറഞ്ഞത്. എന്നാൽ…

Read More

യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി

ബെംഗളൂരു: ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). ബസുകൾക്ക് പുറമേ യാത്രക്കാർക്ക് നൽകുന്ന ബസ് ടിക്കറ്റുകളെയും പരസ്യങ്ങൾക്കായി ഉപയോഗിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ (ETM) വഴി നൽകുന്ന തെർമൽ ടിക്കറ്റ് റോളുകളുടെ പിൻഭാഗത്താണ് ഇനി മുതൽ പരസ്യങ്ങൾ അച്ചടിക്കുക. ടിക്കറ്റ് റോളുകളിൽ പരസ്യങ്ങൾ അച്ചടിക്കുന്നതിനുള്ള ലൈസൻസ് അവകാശത്തിനായി ബിഎംടിസി പ്രമുഖ പരസ്യ ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. നിലവിൽ ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ഏഴായിരത്തോളം ബിഎംടിസി ബസുകളിലായി പ്രതിദിനം…

Read More

തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

ബെംഗളൂരു : തുമകൂരു ജില്ലയുടെ പേര് ഇനി മുതൽ “തുമകൂരു (ബെംഗളൂരു നോർത്ത്) ജില്ല” എന്ന രൂപത്തിലേക്ക് മാറ്റുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രഖ്യാപിച്ചു. കർണാടക സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (KASSIA) നഗരത്തിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ തലത്തിലുള്ള എം.എസ്.എം.ഇ (MSME) കോൺഫറൻസും വ്യാവസായിക എക്സ്പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിക്ഷേപത്തിനായി എത്തുന്ന വ്യവസായികൾക്ക് തുമകൂരു എന്നതിനേക്കാൾ ആകർഷകമായി തോന്നുക ബെംഗളൂരു നോർത്ത് എന്ന പേരാണെന്നും, ഇത് കൂടുതൽ വ്യവസായങ്ങൾ കടന്നുവരാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…

Read More

സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നും മഴ തുടരുമെന്നാണ് സൂചന. വടക്കൻ, തെക്കൻ ഉൾനാടുകളിലെ ചില ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ ആകെ 17 ജില്ലകളിൽ യെല്ലോ അലേർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ഉൾപ്രദേശങ്ങളിലെ കൊപ്പൽ, ഗദഗ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ കനത്ത മഴയോടൊപ്പം മണിക്കൂറിൽ…

Read More

പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

ഡൽഹി: ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ പുത്തൻ ഫീച്ചറുമായി പ്രമുഖ യുപിഐ ആപ്പുകൾ. ഗൂഗിൾ പേ, ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകൾ വഴി ഇനി മുതൽ പിൻ (PIN) നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ പണമയയ്ക്കാൻ സാധിക്കും. ഫോണിലെ ഫിംഗർപ്രിന്റ് സ്കാനറിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് 5,000 രൂപ വരെയുള്ള പണമിടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) കഴിഞ്ഞ വർഷം തന്നെ ഈ ബയോമെട്രിക് സംവിധാനം അവതരിപ്പിച്ചിരുന്നെങ്കിലും അടുത്തിടെയാണ് വിവിധ പേയ്മെന്റ് ആപ്പുകളിൽ ഇത് പൊതുജനങ്ങൾക്ക് ലഭ്യമായി…

Read More

ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ സ്വന്തമായൊരു ഫ്ലാറ്റ് വാങ്ങുകയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് പിന്നാലെ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള യുവാവിന്റെ സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്ത് ഫ്ലാറ്റ് സ്വന്തമാക്കിയ ശേഷമുള്ള കയ്പേറിയ മറുവശമാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്‌ലാറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷം അധികനാൾ നീണ്ടുനിന്നില്ലെന്ന് യുവാവ് വ്യക്തമാക്കുന്നു. പ്രതിമാസ ഭവന വായ്പ ഗഡുക്കൾ (ഇഎംഐ) അടയ്ക്കുന്നതിനേക്കാൾ വലിയ പ്രതിസന്ധികളാണ് ഫ്ലാറ്റ് വാങ്ങിയ ശേഷം അഭിമുഖീകരിക്കേണ്ടി വന്നത്. പ്രതീക്ഷിച്ചതിലും വളരെ ഉയർന്ന…

Read More

കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് , ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിജീത് ദിപ്‌കെ എന്ന യുവാവ് സ്ഥാപിച്ച ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). സാമൂഹികമാധ്യമങ്ങളിൽ ഭരണകക്ഷിയായ ബിജെപിയേക്കാൾ കൂടുതൽ ഫോളേവേഴ്‌സിനെ സ്വന്തമാക്കിയതോടെ സിജെപിയുടെ എക്‌സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടിരുന്നു. പിന്നാലെ അഭിജീതിന്റെ പേഴ്‌സണൽ അക്കൗണ്ടും മരവിപ്പിക്കപ്പെട്ടു. ഇതോടെയാണ് കോക്രോച്ച് പാർട്ടിയെന്ന ഒരു സാമൂഹികമാധ്യമ…

Read More