ബെംഗളൂരു: ദേവനഹള്ളിയിലെ ഐഫോൺ നിർമ്മാണ യൂണിറ്റായ ഫോക്‌സ്‌കോൺ ഫാക്ടറിയിൽ നവജാശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി 19കാരിയുടെ ക്രൂരത. രേണുക എന്ന കൗമാരക്കാരിയാണ് ബുധനാഴ്ച ശുചിമുറിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം കൊന്നുകളഞ്ഞത്. മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച് യുവതി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ രേണുകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ശുചീകരണ ജീവനക്കാർ സ്ഥലം വൃത്തിയാക്കവേയാണ് റെസ്റ്റ് റൂമിൽ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സഹപ്രവർത്തകരെയും മാനേജ്‌മെന്റിനെയും പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം നടന്നത്. ഇരുപത്തിയയ്യായിരത്തിലധികം ജീവനക്കാരുള്ള സ്ഥാപനത്തിലെ വനിതാ ശുചിമുറിയിലാണ്…
Read MoreMonth: April 2026
അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് അതിജീവിതയും, പിന്തുണയുമായി ഒപ്പം നിൽക്കുന്നവരും നിവേദനം നൽകി. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കങ്ങൾക്കിടെയാണ് എതിർപ്പുമായി അതിജീവിതയുടെ കത്ത്. കഴിഞ്ഞ മാസമാണ്, ഹണി എം വർഗീസ് ഉൾപ്പെടെയുള്ള അഞ്ച് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിമാർക്ക് ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച്, സുപ്രീംകോടതി കൊളീജിയത്തിന് ഹൈക്കോടതി ശിപാർശ കൈമാറുകയും ചെയ്തു. ഇതോടെയാണ്…
Read Moreകേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും…
Read Moreജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ
ബെംഗളൂരു സ്‌ഫോടനക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ, ചാവേര്‍ ബോംബാക്രമണം നടത്താന്‍ ജയിലില്‍ ഗൂഢാലോചന നടത്തിയതിന് ലഷ്‌കറെ തയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 7 പേരെ എന്‍ഐഎ കോടതി 7 വര്‍ഷം കഠിനതടവിനു വിധിച്ചു. 5 പേരെ മാരകായുധങ്ങളുമായി 2023ല്‍ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. 2008ലെ ബെംഗളുരു സ്‌ഫോടന കേസിലെ മുഖ്യ പ്രതിയായി ജയിലില്‍ കഴിയുന്നതിനിടെയാണു നസീര്‍ പുതിയ സ്‌ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടത്. പ്രതികളുടെ വീട്ടില്‍ നിന്നു 4ഗ്രനേഡുകളും തോക്കുകളും വെടി യുണ്ടകളും പിടിച്ചെടുത്തിരുന്നു. തടിയന്റവിട നസീറാണു ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിച്ചതെന്ന് പ്രതികളില്‍…
Read Moreയുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!
ബെംഗളൂരു ബൈക്ക് ടാക്‌സി സര്‍വീസിനു പ്രത്യേക നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. ഇതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഗതാഗത മന്ത്രി രാമ ലിംഗ റെഡ്ഡിക്കും ചീഫ് സെക്രട്ടറി ശാലിനി രജനീഷിനും നിര്‍ദേശം നല്‍കി. ബൈക്ക് ടാക്‌സി സര്‍വീസിന് അനുമതി നല്‍കുന്നതു സംബന്ധിച്ചു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഡിസംബറില്‍ സിദ്ധരാമയ്യയ്ക്കു കത്തയച്ചിരുന്നു. ബൈക്ക് ടാക്‌സി പൂര്‍ണമായി നിരോധിക്കുന്നതിനെതിരെ യുവജനങ്ങളുടെ പ്രതിഷേധം ശക്തമായതും നയംമാറ്റ ത്തിനു സര്‍ക്കാരിനു പ്രേരണയായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണു 2025 ജൂണില്‍ സര്‍ക്കാര്‍ ബൈക്ക് ടാക്‌സി നിരോധിച്ചത്. ഇതിനെതിരെ ബൈക്ക് ടാക്‌സി…
Read Moreപകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
വളാഞ്ചേരി: പൊതുഇടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതി അറസ്റ്റില്‍. വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസിനെയാണ് (30) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ വ്യാപാര സ്ഥാപനങ്ങളുടേയും മറ്റും പ്രൊമോഷണല്‍ വ്‌ളോഗുകള്‍ എടുക്കുന്നയാളാണ് നിയാസ് കൊട്ടാരം. പൊതുജനാരോഗ്യത്തിനും പരിസരശുചിത്വത്തിനും വെല്ലുവിളിയുണ്ടാക്കി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
Read Moreസൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37 വയസ്സ് മാത്രമാണ് പ്രായം. പള്ളിപ്പൊയിലില്‍ കിണര്‍ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ഇന്നലെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
Read Moreദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ
തൃശൂർ പൂരം നടത്തണമെന്നു തന്നെയാണ് പൊതുവികാരമെന്നും, രണ്ട് പ്രധാന വെടിക്കെട്ടുകളും നടത്തുക തന്നെ വേണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. സാമ്പിൾ വെടിക്കെട്ട് വേണ്ടെന്നു വയ്ക്കുന്നതിൽ എതിർപ്പില്ലെന്നും ഇയാൾ പറയുന്നു. അനുവദിച്ചതിൽ കൂടിയ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന് പാറമേക്കാവിന്‍റെ വെടിക്കെട്ട് ലൈസൻസിക്കെതിരേ കേസെടുത്തതിനു പിന്നാലെയാണ് നിലപാട് മാറ്റിയുള്ള പ്രതികരണം. ഇത്തവണ വെടിക്കെട്ടിനിലില്ലെന്ന് മുണ്ടത്തിക്കോട് ദുരന്തത്തിനു പിന്നാലെ തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനം അംഗീകരിക്കുമെന്നായിരുന്നു പാറമേക്കാവിന്‍റെ ആദ്യ പ്രതികരണം. രാത്രിയിലെ പ്രധാന വെടിക്കെട്ടും, പകൽപ്പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും നടത്തണമെന്ന വികാരമാണ് ഉയർന്നുവരുന്നതെന്നും, പൊതുസമൂഹത്തിന്…
Read Moreനൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
ബെംഗളൂരു : ഭാര്യയുടെ വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. ഖാനപുര താലൂക്കിലെ നന്ദഗഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. നൈറ്റി ധരിച്ചതിനെച്ചൊല്ലിയുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണാജി പാട്ടീൽ എന്നയാളാണ് ഭാര്യ മഞ്ജുള പാട്ടീലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. എട്ടു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട്ടിൽ സാരിക്ക് പകരം നൈറ്റിയോ ഗൗണോ ധരിക്കുന്നതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം തർക്കം രൂക്ഷമായതോടെ കൃഷ്ണാജി മഞ്ജുളയുടെ ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ശരീരത്തിന്റെ 80 ശതമാനത്തോളം…
Read Moreസിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ സിൽക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതൽ വാഹനഗതാഗതത്തിനായി തുറന്നുകൊടുത്തു. എച്ച്.എസ്.ആർ. ലേഔട്ടിനെ ജയനഗർ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന ഈ റാംപ് പ്രവർത്തനസജ്ജമായതോടെ യാത്രക്കാർക്ക് സിൽക്ക് ബോർഡ് ജങ്ഷനിലെ കനത്ത തിരക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്ത് എത്താനാകുമെന്ന് സൗത്ത് ഈസ്റ്റ് ട്രാഫിക് പോലീസ് അറിയിച്ചു. പാലത്തിന്റെ ആകെ അഞ്ച് റാംപുകളിൽ രണ്ടാമത്തേതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. റാഗിഗുഡ്ഡയിൽ നിന്ന് സിൽക്ക് ബോർഡ് ഭാഗത്തേക്കുള്ള ആദ്യ റാംപ് 2024 ജൂലൈയിൽ തന്നെ തുറന്നുനൽകിയിരുന്നു. ഏകദേശം 5.12…
Read More